ദേവമാതാ കോളജിൽ ബിരുദപ്രവേശനം നേടിയെത്തുന്ന നവാഗതരെ വരവേൽക്കുന്നത് വിജയദിനത്തോടെ. ബിരുദ ക്ലാസുകൾ ആരംഭിക്കുന്ന ഇന്ന് കോളജിൽ വിജയദിനാഘോഷവും നടക്കും.
സർവകലാശാലയിലെ വിവിധ വിഷയങ്ങളിലെ ആദ്യ റാങ്കുകളടക്കം നേടിയവരേയും എ പ്ലസ് ജേതാക്കളായ 70 വിദ്യാർഥി പ്രതിഭകളേയും നവാഗതരെ സ്വീകരിക്കുന്ന സമ്മേളനത്തിൽ ആദരിക്കും. ഇവർക്ക് പ്രത്യേക ഉപഹാരങ്ങളും നൽകും. സമ്മേളനം രാവിലെ 9.30ന് ആരംഭിക്കും. ബിരുദ ക്ലാസുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾ രക്ഷിതാക്കളോടൊപ്പം രാവിലെ 9.30ന് കോളജ് ഓഡിറ്റോറിയത്തിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ ഡോ. ജോജോ കെ. ജോസഫ് അറിയിച്ചു.
സമ്മേളനത്തിൽ കോളജ് മാനേജർ റവ.ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും. ഇൻസൈറ്റ് മിഷൻ കോ ഫൗണ്ടർ സുനിൽ ഡി. കുരുവിള മുഖ്യപ്രഭാഷണം നടത്തും. പ്രിൻസിപ്പൽ ഡോ. ജോജോ കെ. ജോസഫ് , ബർസാർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ അസിസ്റ്റന്റ് പ്രഫ. ജ്യോതി തോമസ്, പിടിഎ സെക്രട്ടറി ഡോ. പ്രിയ ജോസഫ് എന്നിവർ പ്രസംഗിക്കും.