മത്സരാർഥികളുടെ വിജ്ഞാനവും വിശ്വാസവും വ്യക്തമായി അളന്ന് തിട്ടപ്പെടുത്തിയ നസ്രാണി മഹാസംഗമപ്രഘോഷണ ക്വിസ് ശ്രദ്ധേയമായി. മാതൃവേദി കുറവിലങ്ങാട് യൂണിറ്റാണ് നസ്രാണി മഹാസംഗമത്തിന്റെ പ്രഘോഷണാർഥം ക്വിസ് സംഘടിപ്പിച്ചത്. നൂറിലേറെ അമ്മമാർ മത്സരത്തിൽ പങ്കെടുത്തു. കുറവിലങ്ങാട്: ഉറവയും ഉറവിടവും, കുറയാതെ കാക്കുന്നവൾ: കുറവിലങ്ങാട് മുത്തിയമ്മ എന്നീ പുസ്തകങ്ങളും ബൈബിളും അടിസ്ഥാനമാക്കിയാണ് ക്വിസ് ക്രമീകരിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ക്വിസിൽ പങ്കെടുത്തു.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ മത്സരം ഉദ്ഘാടനം ചെയ്തു. മാതൃവേദി ജോയിന്റ് ഡയറക്ടർ സിസ്റ്റർ ബെൻസി, മാതൃവേദി ഭാരവാഹികളായ ജോയ്സ് ടോമി, ജിൽബി ആണ്ടാശേരിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ചങ്ങനാശേരി തോട്ടയ്ക്കാട് ഇടവകാംഗങ്ങളായ വത്സമ്മ സ്കറിയയും ചിഞ്ചു ജോണും ഒന്നാം സ്ഥാനം നേടി. ചങ്ങനാശേരി ഇടവകാംഗങ്ങളായ ഡോ. ഡെയ്സി, ആശാ ജയ്സണ് എന്നിവരുടെ ടീം രണ്ടാം സ്ഥാനവും കുറവിലങ്ങാട് ഇടവകാംഗങ്ങളായ മേരി മാത്യു പുതിയിടവും മിനി മാത്യുവും മൂന്നാം സ്ഥാനവും നേടി. മുട്ടുചിറ ഇടവകാംഗങ്ങളായ സ്മിത തോമസ് കുഴിവേലിൽ, ഡെയ്സി രാജു എന്നിവരും വാക്കാട് ഇടവകാംഗങ്ങളായ ജെസി ജോസഫ്, ബീനാ ജോസഫ് എന്നിവരും നാലാം സ്ഥാന പങ്കിട്ടു.