SMYM കുറവിലങ്ങാട് യൂണിറ്റ് പഠനോപകരങ്ങൾ വിതരണം ചെയ്‌തു

Spread the love

SMYM കുറവിലങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലേയും സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലേയും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്‌തു. പഠനോപകരണങ്ങളുടെ വിതരണോത്ഘാടനം യൂണിറ്റ് ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കൽ നിർവഹിച്ചു. സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിൽ അദ്ധ്യാപക പ്രതിനിധി ശ്രീ. ഷീൻ മാത്യുവും , സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രെസ്സ് സി.ബെൻസി CMC യും പഠനോപകരണങ്ങൾ ഏറ്റുവാങ്ങി . SMYM കുറവിലങ്ങാട് യൂണിറ്റി ജോയിൻ്റ് ഡയറക്ടർ സി. ശാലോം CMC, എ യൂണിറ്റ് പ്രസിഡന്റ് ഡിബിൻ വാഴപ്പറമ്പിൽ, ബി യൂണിറ്റ് പ്രസിഡന്റ് ആൻ മേരി, SMYM യൂണിറ്റ് ഭാരവാഹികളായ ജിബിൻ, സോണി, അജോ, ജസ്റ്റിൻ , ഫ്രാൻസിസ്കോ, ആഷേർ ആൽബിൻ,വിന്നി എന്നിവർ ചടങ്ങിൽ പങ്കെടുത്തു .