
ഇടവകയുടെ ചരിത്രവും വിശ്വാസപാരന്പര്യവും ആത്മീയ സന്പന്നതയും ചേരുവകളാക്കിയ ഇടവകമുദ്രയ്ക്ക് തടിയിൽ പ്രതിഛായ ഉണ്ടാക്കി വയലാ ഇടവകയുടെ ആശംസയും ആദരവും. വയലാ സെന്റ് ജോർജ് ഇടവകയാണ് നസ്രാണി മഹാസംഗമത്തിന് ആശംസകൾ അറിയിക്കാൻ കുറവിലങ്ങാട് ഇടവകയുടെ ഔദ്യോഗികമുദ്ര തടിയിൽ കൊത്തിയെടുത്ത് സമ്മാനിച്ചത്.
വയലാ ഇടവകാംഗമായ തോമസ് വെള്ളാരത്തുങ്കല്‍ തടിയില്‍ കൈകൊണ്ട് കൊത്തിയ മുദ്ര വികാരി ഫാ. ജോസ് തറപ്പേല്‍ ആര്‍ച്ച്പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിലിന് സമ്മാനിച്ചു. വയലാ ഇടവക അസി വികാരി ഫാ. ജോസഫ് അമ്മനത്തുകുന്നേല്‍, യോഗപ്രതിനിധികള്‍, സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ എന്നിവരും എത്തിയിരുന്നു.