എ​ട്ടു​നോ​ന്പ് തിരുനാൾ: ഇ​ന്ന് ക​ർ​ഷ​ക​ദി​നാ​ച​ര​ണം

Spread the love

എ​ട്ടു​നോ​ന്പാ​ച​ര​ണ​ത്തി​ന്‍റെ ഏ​ഴാം​ദി​ന​മാ​യ ഇ​ന്ന് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ ഇ​ന്ന് ക​ർ​ഷ​ക​ദി​നാ​ച​ര​ണം ന​ട​ക്കും. ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ വി​ള​വി​ന്‍റെ ഒ​രം​ശം പ​ണ​മാ​യോ ഉ​ത്പ​ന്ന​ങ്ങ​ളാ​യോ മു​ത്തി​യ​മ്മ​യു​ടെ സ​ന്നി​ധി​യി​ൽ സ​മ​ർ​പ്പി​ക്കും. കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​നാ​യി പ്ര​ത്യേ​ക കൗ​ണ്ടർ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കാ​ർ​ഷി​ക​വി​ഭ​വ​ങ്ങ​ൾ പി​ന്നീ​ട് ലേ​ലം ചെ​യ്ത് ന​ൽ​കും. കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കൊ​പ്പം വ​രു​മാ​ന​ത്തി​ന്‍റെ ഒ​രു പ​ങ്ക് ന​ൽ​കു​ന്ന പ​തി​വു​മു​ണ്ട്.
ക​ർ​ഷ​ക​ദി​ന​ത്തോ​ടൊ​പ്പം ഇ​ന്ന് കൃ​ത​ജ്ഞ​താ​ർ​പ്പ​ണ​വും ന​ട​ത്തും. ജീ​വി​ത​ത്തി​ൽ പ്ര​ത്യേ​കി​ച്ച് ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം ല​ഭി​ച്ച ദൈ​വാ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്ക് ന​ന്ദി ചൊ​ല്ലി ആ​യി​ര​ങ്ങ​ൾ ഒ​ത്തു​ചേ​രും.
ഇ​ന്ന് അ​ഞ്ചി​ന് പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. നാ​ളെ 9.30ന് ​പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് തി​രു​നാ​ൾ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. 11 ന് ​മേ​രി​നാ​മ​ധാ​രി സം​ഗ​മം. തു​ട​ർ​ന്ന് നോ​ന്പു​വീ​ട​ൽ സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും.