മാർത്തോമ്മാ മാർഗം മരിയമാർഗം തന്നെയാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ ഭാഗമായി നടന്ന അന്താരാഷ്ട്ര മരിയൻ സിന്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്,
വിവിധ വിഷയങ്ങളിൽ വിശുദ്ധരുടെ നാമകരണനടപടികളുടെ തിരുസംഘം റിലേറ്റർ മോണ്‍. ഡോ. പോൾ പള്ളത്ത്, റോമിലെ ക്ലരീറ്റിയം പ്രഫസർ റവ.ഡോ. ജോർജ് ളാനിത്തോട്ടം, രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി വികാരി റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
വടവാതൂർ പൗരസ്ത്യ വിദ്യാപീഠം പ്രഫസർ റവ.ഡോ. ജയിംസ് പുലിയുറുന്പിൽ മോഡറേറ്ററായിരുന്നു. ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി എന്നിവർ പ്രസംഗിച്ചു.
മരിയോളജിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആവേശമേറിയ ചർച്ചകളും നടന്നു.