പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളിനൊരുക്കമായുള്ള എട്ടുനോന്പാചരണത്തിന്റെ ഭാഗമായി ആയിരങ്ങൾ നാളെ അനുരഞ്ജന കൂദാശയിൽ. പതിവുപോലെ നോന്പിലെ മാസാദ്യവെള്ളിയാഴ്ചയായ നാളെ പുലർച്ചെ മുതൽ കുന്പസാരത്തിന് അവസരമുണ്ടായിരിക്കും.
നോന്പിന്റെ നാലാം ദിനമായിരുന്ന ഇന്നലെ കുടുംബകൂട്ടായ്മയുടെ സംഘശക്തി അറിയിച്ച് കുടുംബകൂട്ടായ്മ ദിനാചരണം നടത്തി. ഇന്ന് സമർപ്പണദിനാചരണം നടത്തും. സമർപ്പിതരും അല്മായ സഹോദരങ്ങളും തങ്ങളെത്തന്നെ മുത്തിയമ്മയുടെ മധ്യസ്ഥതയിലൂടെ ദൈവസന്നിധിയിൽ സമർപ്പിക്കും.
ഇന്നലെ ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. ദൈവികപദ്ധതികൾക്കൊപ്പം സഞ്ചരിക്കാൻ ദൈവമാതാവിന്റെ മധ്യസ്ഥം സഹായകമാകണമെന്ന് മാർ തോമസ് തറയിൽ പറഞ്ഞു.
ഇന്ന് മാർ ടോണി നീലങ്കാവിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. മാസാദ്യവെള്ളിയാഴ്ച പതിവുപോലെ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. മാർ ജോസഫ് പാംപ്ലാനി വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും.
നോന്പാചരണത്തിന്റെ ഭാഗമായി എല്ലാ ദിവസവും ജപമാല, മെഴുകുതിരി പ്രദക്ഷിണത്തിൽ ആയിരങ്ങളാണു പങ്കെടുക്കുന്നത്.