പാലാ രൂപത കുടുംബക്കൂട്ടായ്മ ‘D’ വിഭാഗത്തിൽ ഒന്നാം സ്ഥാനം കുറവിലങ്ങാടിന്

Spread the love

പാലാ രൂപത കുടുംബക്കൂട്ടായ്മ ഇരുപത്തിമൂന്നാമത് വാർഷികം ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ വച്ച് നടത്തപ്പെട്ടു. പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു . കുടുംബക്കൂട്ടായ്മ രൂപതാ ഡയറക്ടർ റവ . ഫാ. വിൻസെന്റ് മൂങ്ങാമാക്കൽ അധ്യക്ഷതവഹിച്ചു . മോൺ റവ ഫാ. അബ്രഹാം കൊല്ലിത്താനത്തുമലയിൽ , ആർച്ച്പ്രീസ്റ്റ് വെരി റവ. ഡോ ജോസഫ് തടത്തിൽ എന്നിവർ സന്നിഹിതരായിരുന്നു. ‘D’ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദൈവാലയത്തിന് മാർ ജേക്കബ് മുരിക്കൻ വറോളിംഗ് ട്രോഫിയും പ്രശംസാഫലകവും കൈമാറി. സീനിയർ അസി. വികാരി ഫാ കുര്യാക്കോസ് വെള്ളച്ചാലിൽ, അസി. വികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. മാത്യു വെണ്ണയിപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, കൈക്കാരന്മാർ , യോഗപ്രതിനിധികൾ , സോൺ ലീഡേഴ്‌സ് , കുടുംബ കൂട്ടായ്മ ലീഡേഴ്‌സ് എന്നിവർ ചേർന്ന് സമ്മാനം ഏറ്റുവാങ്ങി .

https://www.facebook.com/media/set/?set=a.2323550897743001&type=3