നിധീരിക്കൽ മാണിക്കത്തനാർ മെമ്മോറിയൽ വോളിബാൾ ടൂർണ്ണമെന്റ് SMASH 2K19

Spread the love

എ​സ്എം​വൈ​എം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ എ​സ്എം​വൈ​എം കു​റ​വി​ല​ങ്ങാ​ട് മേ​ഖ​ല​ & യൂ​ണി​റ്റുകളുടെ സംയുക്താതി​ഥേ​യ​ത്തിൽ കുറവിലങ്ങാട് ദേവമാതാ കോളേജ് ഗ്രൗണ്ടിൽ നടന്ന നിധീരിക്കൽ മാണിക്കത്തനാർ മെമ്മോറിയൽ വോളിബാൾ ടൂർണ്ണമെന്റ് SMASH 2K19 രാ​മ​പു​രം യൂ​ണി​റ്റ് ഒ​ന്നാം​സ്ഥാ​ന​വും ഫാ​ത്തി​മാ​പു​രം യൂ​ണി​റ്റ് ര​ണ്ടാം​സ്ഥാ​ന​വും നേ​ടി. രാ​മ​പു​രം യൂ​ണി​റ്റി​ലെ ജോ​സ്ബി​ൻ ടി. ​മാ​ബി​ൻ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി.

https://www.facebook.com/media/set/?set=a.2357005747730849&type=3

മ​ത്സ​രങ്ങൾ ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ.​ജോ​സ​ഫ് ത​ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സി​റി​ൽ ത​യ്യി​ൽ, പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ തോ​ട്ട​ത്തി​ൽ, വൈ​സ്പ്ര​സി​ഡ​ന്‍റ് റീ​തു ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​ലാ രൂ​പ​ത​യി​ലെ എ​ട്ട് എ​സ്എം​വൈ​എം മേ​ഖ​ല​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​രു​വി​ത്തു​റ, ഐ​ങ്കൊമ്പ്, ക​ള​ത്തൂ​ർ, കു​റ​വി​ല​ങ്ങാ​ട്, കു​ട​യ​ത്തൂ​ർ, ഫാ​ത്തി​മാ​പു​രം, രാ​മ​പു​രം, ഗാ​ഗു​ൽ​ത്താ എ​ന്നീ എ​ട്ട് യൂ​ണി​റ്റു​ക​ൾ മാ​റ്റു​ര​ച്ചു.

രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ് ഞാ​റ​ക്കു​ന്നേ​ൽ, ഫാ. ​ജോ​ർ​ജ് നി​ര​വ​ത്ത്, ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​ത്തി​നാ​ൽ, മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദേ​വ​സ്യാ​ച്ച​ൻ പു​ളി​ക്ക​ൽ, റോ​ഷ്നി ജോ​ർ​ജ്, ജി​നു ജോ​സ​ഫ്, റി​ബി​ൻ ജോ​സ്, ആ​ൻ​സ​ണ്‍ ടി. ​ജോ​സ്, ബ്രി​ജി​ൻ മേ​രി ജോ​സ്, ഡി​ബി​ൻ ഡൊ​മി​നി​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.