ബ്ലാസ്റ്റ് 19 യുവജന സംഗമം നടത്തി

Spread the love

എസ്. എം. വൈ . എം കുറവിലങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ യുവജനങ്ങളുടെ സംഗമം ബ്ലാസ്റ്റ് 19 നടത്തപ്പെട്ടു. ആര്‍ച്ച്പ്രീസ്റ്റ് വെരി റവ. ഡോ. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്ത സംഗമത്തില്‍ കെ.സി.ബി.സി യൂത്ത് ഐക്കണ്‍ പുരസ്‌കാര ജേതാവും ,പ്രശസ്ത റേഡിയോ ജോക്കിയും,സിനിമ താരവുമായ ജോസഫ് അന്നംകുട്ടി ജോസ് ആയിരുന്നു വിശിഷ്ടാതിഥി.ഇടവകയിലെ ആയിരത്തിലധികം യുവജനങ്ങള്‍ പങ്കെടുത്ത സംഗമത്തില്‍ മോട്ടിവഷന്‍ സെക്ഷനും, അതേത്തുടര്‍ന്ന് കലാപരിപാടികളും നടത്തപ്പെട്ടു .യൂണിറ്റ് ഡയറക്ടര്‍ ഫാ.ജോര്‍ജ് നെല്ലിക്കല്‍, ജോ.ഡയറക്ടര്‍ സി.ഷാലോം സി.എം.സി, പ്രസിഡന്റുമാരായ ഡിബിന്‍ വാഴപ്പറമ്പില്‍ ആന്‍മരിയ നായരുമലയില്‍ ,പ്രോഗ്രാം കണ്‍വീനര്‍മാരായ അഖില്‍ കല്ലകത്തു,ഡെന്‍സി കൂറ്റാരപ്പള്ളി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.