കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയ ഇടവകയിൽ ദേശത്തിരുനാളുകൾക്ക് തുടക്കംകുറിച്ച് ആർച്ച് പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ ഇന്നലെ ചെറിയപള്ളിയിൽ കൊടിയേറ്റി. സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരിമാരും സോൺ ഡയറക്ടർമാറുമായ ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. ജോർജ് നെല്ലിക്കൽ എന്നിവർ സഹകാർമികരായി.
ഇന്നുമുതൽ വിവിധ സോണുകളിൽ തിരുന്നാൾ ആഘോഷിക്കും. അതതു സോണുകളിനിന്നും ചെറിയപള്ളിയിലേക്ക് ആഘോഷമായ കഴുന്ന് പ്രദക്ഷിണം നടക്കും.
ജനുവരി 13 തിങ്കൾ : സാന്തോം സോൺ
ജനുവരി 14 ചൊവ്വ : വിശുദ്ധ അൽഫോൻസാ സോൺ
ജനുവരി 15 ബുധൻ :വിശുദ്ധ കൊച്ചുത്രേസ്യാ സോൺ
ജനുവരി 16 വ്യാഴം :സെന്റ് ജോസഫ് സോൺ
ജനുവരി 17 വെള്ളി : ഇടവകയുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നും ടാക്സി സ്റ്റാൻഡുകളിൽ നിന്നും ദേവാലയത്തിലേക്ക് ആഘോഷമായ കഴുന്ന് പ്രദക്ഷിണം നടക്കും.
ദേശത്തിരുനാൾ ദിനങ്ങളിൽ രാവിലെ 5.30 നും 6.30 നും 7.20 നും വിശുദ്ധ കുർബാന. 7.20 ന്റെ വിശുദ്ധ കുർബാനയെതുടർന്ന് കഴുന്ന് വെഞ്ചരിച്ച് വിതരണം ചെയ്യും. വൈകുന്നേരം 7.30 ന് ചെറിയ പള്ളിയിൽ ലദീഞ്ഞ്. വിവിധ ദിവസങ്ങളിൽ മേഖലകളിലെ സോൺ ഡയറക്ടർമാരായ ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. ജോർജ് നെല്ലിക്കൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിക്കും.
ജനുവരി 18,19 (ശനി, ഞായർ) വിശുദ്ധ സെബസ്ത്യാനോസിന്റെ പത്താംതീയതി തിരുന്നാൾ ആഘോഷിക്കും. ദേശത്തിരുനാൾ ദിനങ്ങളിൽ രാവിലെ 5.30നും 6.30നും 7.20നും വിശുദ്ധ കുർബാന. 7.20ന്റെ വിശുദ്ധ കുർബാനയെത്തുടർന്ന് കഴുന്ന് വെഞ്ചരിച്ച് വിതരണം ചെയ്യും. വൈകുന്നേരം 7.30ന് ചെറിയ പള്ളിയിൽ ലദീഞ്ഞ്.