ദേശത്തിരുനാളുകൾക്ക് തുടക്കമായി

Spread the love

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീർത്ഥാടന ദേ​വാ​ല​യ​ ഇടവകയിൽ ദേ​ശ​ത്തി​രു​നാ​ളു​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച് ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ ഇന്നലെ ചെറിയപള്ളിയിൽ കൊ​ടി​യേ​റ്റി. സീനിയർ സഹവി​കാ​രി​ ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സഹവി​കാ​രി​മാ​രും സോൺ ഡയറക്ടർമാറുമായ ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ൽ, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​.

ഇന്നുമുതൽ വിവിധ സോണുകളിൽ തിരുന്നാൾ ആഘോഷിക്കും. അതതു സോണുകളിനി​ന്നും ചെറിയപള്ളിയിലേക്ക് ആ​ഘോ​ഷ​മാ​യ ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം ന​ട​ക്കും.

ജനുവരി 13 തിങ്കൾ : ​സാ​ന്തോം സോൺ
ജനുവരി 14 ചൊവ്വ : ​വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ സോൺ
ജനുവരി 15 ബുധൻ ​:വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ സോൺ
ജനുവരി 16 വ്യാഴം ​ :സെ​ന്‍റ് ജോ​സ​ഫ് സോൺ
ജനുവരി 17 വെള്ളി : ​ഇ​ട​വ​ക​യു​ടെ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ടാ​ക്സി സ്റ്റാ​ൻ​ഡു​ക​ളി​ൽ നി​ന്നും ദേ​വാ​ല​യ​ത്തി​ലേ​ക്ക് ആ​ഘോ​ഷ​മാ​യ ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം ന​ട​ക്കും.

ദേ​ശ​ത്തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ രാ​വി​ലെ 5.30 നും 6.30 ​നും 7.20 നും ​വി​ശു​ദ്ധ കു​ർ​ബാ​ന. 7.20 ന്‍റെ വി​ശു​ദ്ധ കു​ർ​ബാ​ന​യെ​തു​ട​ർ​ന്ന് ക​ഴു​ന്ന് വെ​ഞ്ച​രി​ച്ച് വി​ത​ര​ണം ചെ​യ്യും. വൈ​കു​ന്നേ​രം 7.30 ന് ​ചെ​റി​യ പ​ള്ളി​യി​ൽ ല​ദീ​ഞ്ഞ്. വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ മേഖലകളിലെ സോൺ ഡയറക്ടർമാരായ ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ൽ, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ എ​ന്നി​വ​ർ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

ജനുവരി 18,19 (ശനി, ഞായർ) വിശുദ്ധ സെബസ്ത്യാനോസിന്റെ പത്താംതീയതി തിരുന്നാൾ ആഘോഷിക്കും. ദേ​ശ​ത്തിരു​നാ​ൾ ദി​ന​ങ്ങ​ളി​ൽ രാ​വി​ലെ 5.30നും 6.30​നും 7.20നും ​വി​ശു​ദ്ധ കു​ർ​ബാ​ന. 7.20ന്‍റെ വി​ശു​ദ്ധ കു​ർ​ബാ​ന​യെ​ത്തുട​ർ​ന്ന് ക​ഴു​ന്ന് വെ​ഞ്ച​രി​ച്ച് വി​ത​ര​ണം ചെ​യ്യും. വൈ​കു​ന്നേ​രം 7.30ന് ​ചെ​റി​യ പ​ള്ളി​യി​ൽ ല​ദീ​ഞ്ഞ്.