കെ​​സി​​എ​​സ്എ​​ൽ സം​​സ്ഥാ​​ന ക​​ലോ​​ത്സ​​വ​​ത്തിനു സമാപനമായി

Spread the love

രണ്ടു ദിവസങ്ങളിലായി കുറവിലങ്ങാട്ടെ 16 വേദികളിലായി കലയുടെ കേളികെട്ടൊരുക്കിയ കെ​​സി​​എ​​സ്എ​​ൽ സം​​സ്ഥാ​​ന ക​​ലോ​​ത്സ​​വ​​ത്തിനു ഇന്നലെ ദേവമാതാകോളേജിൽ നടന്ന സമ്മേളനത്തോടെ പരിസമാപ്തിയായി. സമ്മേളനദിനങ്ങളിൽ മിന്നുംതാരങ്ങളായി കുറവിലങ്ങാട് സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിലെ മൂന്നു മിടുക്കരായ വിദ്യാർത്ഥികൾ നാടിന്റെ കണ്മണികളായി… കെ.സി.എസ്.എൽ രൂപതാ സെക്രട്ടറികൂടിയായ ലൂസി തോമസ് ആദ്യദിനത്തിൽ താരമായെങ്കിൽ ജിയാ ഷീൻ, ആഗ്നൽ സോനു എന്നിവർ രണ്ടാം ദിനത്തിലും താരങ്ങളായി.

കെ​​സി​​എ​​സ്എ​​ൽ സം​​സ്ഥാ​​ന ക​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന വേ​​ദി​​യി​​ൽ താ​​ര​​മാ​​യ​​ത് ആ​​റാം ക്ലാ​​സു​​കാ​​രി ലൂ​​സി തോ​​മ​​സ്. ഉ​​ദ്ഘാ​​ട​​ന പ്ര​​സം​​ഗ​​ത്തി​​നി​​ട​​യി​​ൽ അ​​ൽപ്പ​​നേ​​രം വൈ​​ദ്യു​​തി നിലച്ചപ്പോൾ വി​​ദ്യാ​​ർ​​ത്ഥി​​ക​​ൾ​​ക്കു പാ​​ട്ടു​​പാ​​ടാ​​മെ​​ന്ന് ഉ​​ദ്ഘാ​​ട​​ന സ​​ന്ദേ​​ശം ന​​ൽ​​കി​​ക്കൊ​​ണ്ടി​​രു​​ന്ന ഏ​​ബ്ര​​ഹാം മാ​​ർ ജൂ​​ലി​​യോ​​സ് തിരുമേനി അറിയിച്ചപ്പോൾത്തന്നെ ലൂസി അമാന്തമൊന്നുമില്ലാതെ കൂളായി ഭക്തിഗാനം പാടി സദസിനെ കയ്യിലെടുത്തു. ലൂ​​സിക്കൊപ്പം സമ്മേളനഹാളിൽ ഉ ണ്ടായിരുന്നവർ ഒന്നാകെ ഗാനം ഏ​​റ്റു​​പാ​​ടിയപ്പോൾ വലിയ ഒരു തരംഗം തന്നെ ഹാളിൽ ഉയർത്തി. ഉ​​ദ്ഘാ​​ട​​ന സ​​മ​​യം ലൂ​​സി​​യെ വേ​​ദി​​യി​​ലേ​​ക്ക് വി​​ളി​​ച്ച് ആ​​ദ്യ തി​​രി തെ​​ളി​​ക്കാ​​നും തിരുമേനി നി​​ർ​​ദേ​​ശി​​ച്ചു. ലൂ​​സി നി​​ല​​വി​​ള​​ക്കി​​ലേ​​ക്ക് നാ​​ളം പ​​ക​​രു​​മ്പോ​​ൾ സ​​മ്മേ​​ള​​ന വേ​​ദി​​യാ​​യ മാ​​ർ​​ത്തോ​​മ്മാ ന​​സ്രാ​​ണി ഭ​​വ​​ൻ ക​​ര​​ഘോ​​ഷ​​ത്താ​​ൽ നി​​റ​​ഞ്ഞു.

കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം പാന മത്സരത്തിൽ ജിയാ ഷീൻ 1st A ഗ്രേഡ് കരസ്ഥമാക്കി. യു.പി വിഭാഗം മോണോ ആക്ട് മത്സരത്തിൽ 2nd A ഗ്രേഡ് ആഗ്നൽ സോനു കരസ്ഥമാക്കി.

കെ​​സി​​എ​​സ്എ​​ൽ സം​​സ്ഥാ​​ന ക​​ലോ​​ത്സ​​വ​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യ ഓവറോൾ കീ​​രി​​ടം നേടി. 315 പോ​​യി​​ന്‍റു​​മാ​​യാ​​ണ് മു​​ൻ​​വ​​ർ​​ഷ​​ങ്ങ​​ളി​​ലെ ജേ​​താ​​ക്ക​​ൾ കീ​​രി​​ടം കൈ​​പ്പി​​ടി​​യി​​ലൊ​​തു​​ക്കി​​യ​​ത്. കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത 304 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം​ സ്ഥാ​​നം നേ​​ടി. 286 പോ​​യി​​ന്‍റു​​ള്ള ഇ​​ടു​​ക്കി​​യാ​​ണ് മൂ​​ന്നാം സ്ഥാ​​ന​​ത്ത്. ആ​​തി​​ഥേ​​യ​​രാ​​യ പാ​​ലാ രൂ​​പ​​ത 271 പോ​​യി​​ന്‍റു​​മാ​​യി നാ​​ലാം സ്ഥാ​​ന​​ത്തെ​​ത്തി.

ഹ​​യ​​ർ​​സെ​​ക്ക​​ണ്ട​​റി വി​​ഭാ​​ഗ​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത (113 പോ​​യി​​ന്‍റ്), കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത (107). ഇ​​ടു​​ക്കി രൂ​​പ​​ത (105) എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ആ​​ദ്യ മൂ​​ന്നുസ്ഥാ​​ന​​ങ്ങ​​ൾ നേ​​ടി. ഹൈ​​സ്കൂ​​ൾ വി​​ഭാ​​ഗ​​ത്തി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ പാ​​ലാ​​ രൂപത (120) ഒ​​ന്നാം​​സ്ഥാ​​നത്തെത്തി. ഇ​​ടു​​ക്കി രൂ​​പ​​ത, ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ളി​​ലെ​​ത്തി. യു​​പി വി​​ഭാ​​ഗ​​ത്തി​​ൽ 117 പോ​​യി​​ന്‍റു​​ള്ള കോ​​ത​​മം​​ഗ​​ല​​മാ​​ണ് ഒ​​ന്നാം​​സ്ഥാ​​ന​​ത്ത്. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ര​​ണ്ടാം​​സ്ഥാ​​ന​​വും പാ​​ലാ രൂ​​പ​​ത മൂ​​ന്നാം​​സ്ഥാ​​ന​​വും നേ​​ടി. സാ​​ഹി​​ത്യോ​​ത്സ​​വ​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ഒ​​ന്നാം​​സ്ഥാ​​നം ക​​ര​​സ്ഥ​​മാ​​ക്കി. ഇ​​ടു​​ക്കി, കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത​​ക​​ളാ​​ണ് ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ത്ത്.

കുറവിലങ്ങാട്ടെ16 വേ​​ദി​​ക​​ളി​​ലാ​​യി ഒ​​രു​​ക്കി​​യ ക​​ലാ​​മ​​ത്സ​​രം പ​​ങ്കാ​​ളി​​ത്ത​​വും സം​​ഘാ​​ട​​ക മി​​ക​​വും വ​​ഴി ഏ​​റെ ശ്ര​​ദ്ധ​​യും അം​​ഗീ​​കാ​​ര​​വും നേ​​ടി. ആ​​യി​​ര​​ത്തി​​ലേ​​റെ പ്ര​​തി​​ഭ​​ക​​ൾ മാ​​റ്റു​​ര​​ച്ച മ​​ത്സ​​ര​​ങ്ങ​​ളു​​ടെ സ​​മാ​​പ​​ന സ​​മ്മേ​​ള​​നം പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സ​​ഭ​​യു​​ടെ സൗ​​ന്ദ​​ര്യ​​മാ​​ണ് ക്രൈ​​സ്ത​​വ ക​​ല​​ക​​ൾ സ​​മ്മാ​​നി​​ക്കു​​ന്ന​​തെ​​ന്നും ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യു​​ടെ ഇ​​ന്ധ​​നം കു​​ട്ടി​​ക​​ളാ​​ണെ​​ന്നും മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് പ​​റ​​ഞ്ഞു.

സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് മാ​​ത്തു​​ക്കു​​ട്ടി കു​​ത്താ​​നാ​​പ്പി​​ള്ളി​​ൽ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ, പാ​​ലാ രൂ​​പ​​ത എ​​ഡ്യൂ​​ക്കേ​​ഷ​​ണ​​ൽ കോ​​ർ​​പ്പ​​റേ​​റ്റ് സെ​​ക്ര​​ട്ട​​റി ഫാ. ​​ബ​​ർ​​ക്കു​​മാ​​ൻ​​സ് കു​​ന്നും​​പു​​റം, ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ. ഡോ.​​ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ, സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​കു​​ര്യ​​ൻ ത​​ട​​ത്തി​​ൽ, രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​ർ​​ജ് വ​​ര​​കു​​കാ​​ലാ​​പ​​റ​​മ്പി ​​ൽ, സം​​സ്ഥാ​​ന ജ​​ന​​റ​​ൽ ട്ര​​ഷ​​റ​​ർ മ​​നോ​​ജ് ചാ​​ക്കോ, രൂ​​പ​​ത ജ​​ന​​റ​​ൽ ഓ​​ർ​​ഗ​​നൈ​​സ​​ർ കെ.​​ജെ സോ​​ജ​​ൻ, ഹെ​​ഡ്മാ​​സ്റ്റ​​ർ​​മാ​​രാ​​യ ജോ​​ർ​​ജു​​കു​​ട്ടി ജേ​​ക്ക​​ബ്, മാ​​ർ​​ട്ടി​​ൻ ജോ​​സ​​ഫ്, ഹെ​​ഡ്മി​​സ്ട്ര​​സ് സി​​സ്റ്റ​​ർ ലി​​സ മാ​​ത്യൂ​​സ്, കെ​​സി​​എ​​സ്എ​​ൽ സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഫി​​ലി​​ഫ്സ് സി​​ബി​​ച്ച​​ൻ, രൂ​​പ​​ത സെ​​ക്ര​​ട്ട​​റി ക്രി​​സ്റ്റി സ​​ണ്ണി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ഫ്രാ​​ൻ​​സി​​ലെ ഒ​​രു ഇ​​ട​​വ​​ക​​യി​​ൽ​നി​​ന്നു​​ള്ള മു​​പ്പ​​തോ​​ളം പേ​​ർ കു​​റ​​വി​​ല​​ങ്ങാ​​ട് പ​​ള്ളി സ​​ന്ദ​​ർ​​ശി​​ക്കാ​​നും ക​​ലോ​​ത്സ​​വനഗരിയിലെത്തി മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുവാനുംമുന്നിരയിലായിരുന്നു. ഇവർ ഫാ. ​​ഡേ​​വി​​ഡ് ജെ​​ൻ​​സി​​നൊ​​പ്പ​​മെ​​ത്തി​​യ​​തു കു​​ട്ടി​​ക​​ൾ​​ക്ക് വ​​ലി​​യ ആ​​വേ​​ശ​​മേ​​കി.