പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ ചേർപ്പുങ്കലിൽ പ്രവർത്തനം ആരംഭിച്ച മാർ സ്ലീവാ മെഡിസിറ്റി പൂർണ്ണതോതിൽ പ്രവർത്തനം തുടങ്ങി.
ആധുനിക ചികിത്സ സൗകര്യങ്ങളോടെ നാൽപതിലധികം സ്പെഷാലിറ്റികളിൽ വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.
അത്യാഹിത വിഭാഗത്തിൽ സ്പെഷലൈസേഷൻ നേടിയ ഡോക്ടർമാരുടെ സേവനം മാർ സ്ലീവാ മെഡിസിറ്റിയിലെ പ്രത്യേകതയാണ്. എല്ലാ ആധുനിക ചികിത്സാരീതികളും ഏതു സമയത്തും കൊടുക്കുവാനുള്ള സംവിധാനവും അത്യാഹിത വിഭാഗത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ക്രിട്ടിക്കൽ കെയർ , ഓർത്തോ പീഡിക്സ് , ജനറൽ സർജറി , അനസ്തേഷ്യ എന്നിവരുടെ നേതൃത്വത്തിലുള്ള ട്രോമാ ടീം സജ്ജമായി.
128 സ്ലൈസ് സിടി സ്കാൻ എംആർഐ , കാത്ത് ലാബ് , ഓപ്പറേഷൻ തീയേറ്റർ , ലാബ് , ബ്ലഡ് ബാങ്ക് എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും. എല്ലാ വിഭാഗത്തിലുമുള്ള കണ്‍സൾട്ടന്റുമാർ 24 മണിക്കൂറും ഹോസ്പിറ്റലിൽ ഉണ്ടായിരിക്കും.
പീഡിയാട്രിക് ജനറൽ മെഡിസിൻ കണ്‍സൾട്ടന്റുമാർ വൈകുന്നേരം ഏഴു വരെ ഒപിയിൽ രോഗികളെ പരിശോധിക്കും.