അരലക്ഷം മാസ്കുകൾ വിതരണം ചെയ്യാൻ ദേവമാതാ കോളേജ് NCC യൂണിറ്റ്

Spread the love

കു​​റ​​വി​​ല​​ങ്ങാ​​ട് ദേ​​വ​​മാ​​താ കോ​​ളേ​​ജ് എ​​ൻ​​സി​​സി യൂ​​ണി​​റ്റും അ​​നു​​ഗ്ര​​ഹ ചാ​​രി​​റ്റ​​ബി​​ൾ ട്ര​​സ്റ്റും ചേ​​ർ​​ന്ന് അ​​ര​​ല​​ക്ഷം മാസ്കുകൾ നി​​ർമ്മി​​ച്ചു സൗ​​ജ​​ന്യ​​മാ​​യി വി​​ത​​ര​​ണം ചെയ്യും. പൊ​​തു​​ഇ​​ട​​ങ്ങ​​ൾ, വീ​​ടു​​ക​​ൾ, ഹോ​​ട്ട്സ്പോ​​ട്ട്കൾതുടങ്ങിയ സ്ഥലങ്ങളിൽ മാ​​സ്കു​​ക​​ൾ മൂ​​ന്നു​​ഘ​​ട്ട​​മാ​​യി വി​​ത​​ര​​ണം ചെ​​യ്യും.

മാസ്കുകളുടെ വിതരണോദ്ഘാടനം കുറവിലങ്ങാട് പള്ളി മുൻവികാരിയും ഇപ്പോൾ പാലാ രൂപതയുടെ വികാരി ജനറാളും അ​​നു​​ഗ്ര​​ഹ ചാ​​രി​​റ്റ​​ബി​​ൾ ട്രസ്റ്റിൻ്റെ രക്ഷാധികാരിയുമായ മോൺ. ജോസഫ് മലേപ്പറമ്പിൽ, 17കേരള ബെറ്റാലിയൻ പാലായുടെ കമാൻഡിംഗ് ഓഫീസർ കേണൽ ജോസ് കുര്യൻ എ​​ന്നി​​വ​​ർ ചേ​​ർ​​ന്നു നി​​ർ​​വ​​ഹി​​ച്ചു. കു​​റ​​വി​​ല​​ങ്ങാ​​ട് എ​​സ്എ​​ച്ച്ഒ കെ.​​ജെ. തോ​​മ​​സ് ഏ​​റ്റു​​വാ​​ങ്ങി.

ക്യാ​​പ്റ്റ​​ൻ സ​​തീ​​ഷ് തോ​​മ​​സ്, ട്ര​​സ്റ്റ് ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ഡൊ​​മി​​നി​​ക് വ​​ർ​​ഗീ​​സ് ചൂ​​ര​​ക്കു​​ളം, സി​​ബി മ​​റ്റു​​പി​​ള്ളി​​ൽ, ജോ​​സ് തെ​​ക്കേ​​ടം, ജോ​​ണ്‍​സ​​ണ്‍ ഊന്നു​​ക​​ല്ലും​​തൊ​​ട്ടി, ലി​​ജോ മു​​ക്ക​​ത്ത്, എ​​ൻ​​സി​​സി കേ​​ഡ​​റ്റു​​ക​​ൾ തുടങ്ങിയവർ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കിവരുന്നു.

ആദ്യഘട്ടത്തിൽ പോലീസ് സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ്, വിവിധ സർക്കാർ ഓഫീസുകൾ, താലൂക്ക് ആശുപത്രി, കമ്മ്യൂണിറ്റി കിച്ചൺ എന്നിവിടങ്ങളിൽ മാസ്ക് വിതരണം ചെയ്തു. രണ്ടാം ഘട്ടത്തിൽ പഞ്ചായത്തിലെ എല്ലാ വീടുകളിലും മാസ്ക് എത്തിച്ചുനൽകും . മൂന്നാം ഘട്ടത്തിൽ കുറവിലങ്ങാട്ടുനിന്നും ഇൻഡ്യയുടെ വിവിധി പ്രദേശങ്ങളിൽ വിതരണത്തിനായി എത്തിക്കും.