കുറവിലങ്ങാട് പഞ്ചായത്തിലെ ഭവനങ്ങളിൽ മാസ്കുകൾ വിതരണം ചെയ്‌തു

Spread the love

കു​​റ​​വി​​ല​​ങ്ങാ​​ട് ദേ​​വ​​മാ​​താ കോ​​ളേ​​ജ് എ​​ൻ​​സി​​സി യൂ​​ണി​​റ്റും അ​​നു​​ഗ്ര​​ഹ ചാ​​രി​​റ്റ​​ബി​​ൾ ട്ര​​സ്റ്റും ചേ​​ർ​​ന്ന് അ​​ര​​ല​​ക്ഷം മാസ്കുകൾ നി​​ർമ്മി​​ച്ചു സൗ​​ജ​​ന്യ​​മാ​​യി വി​​ത​​ര​​ണം ചെയ്യുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ ആറു വാർഡുകളിലേക്ക് 8000 മാസ്കുകൾ വിതരണം ചെയ്തു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, പതിനാല് എന്നീ വാർഡുകളിലാണ് മാസ്കുകൾ വിതരണം ചെയ്തത്.

ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യൂ കവളമാക്കൽ, എൻസിസി ഓഫീസർ ക്യാപ്റ്റൻ സതീഷ് തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ, അതാതു വാർഡുകളിലെ മെമ്പറുമാരായ സിബി മാണി, സോഫിയ സജി, ജോർജ് ചെന്നെലി, ഷൈജു പാവുത്തെൽ, പി എൻ മോഹനൻ, മേഴ്സി റെജി എന്നിവരുടെയും മുപ്പതോളം എൻസിസി കേഡറ്റുകളുടെയും സന്നിധ്യത്തിൽ ദേവമാതാ കോളേജ് ബർസാർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ വിതരണം ഉൽഘാടനം ചെയ്തു.

ഓരോ വാർഡുകളിലും നാനൂറോളം വീടുകൾ ആണുള്ളത്. വാർഡ് അംഗങ്ങളുടെ നേധൃത്തത്തിൽ ഏകദേശം 2600 വീടുകൾക്ക് കേഡറ്റുകൾ മാസ്കുകൾ നൽകുകയും ബോധവത്കരണം നടത്തുകയും ചെയ്തു.