സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകരുടെ നേതൃത്വത്തില്‍സന്നദ്ധ രക്തദാനം നടത്തി

Spread the love

കുറവിലങ്ങാട് പള്ളിയിലെ സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ പാലാ ബ്ലഡ് ഫോറത്തിന്റെ സഹകരണത്തോടെ പാലായില്‍ കിസ്‌കോ മരിയന്‍ ബ്ലഡ് ബാങ്കില്‍നടന്ന രക്തദാനം ശ്രദ്ധേയമായി.

 പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, കുറവിലങ്ങാട് ഇടവക സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബോബിച്ചന്‍ നിധീരി, ബെന്നി കൊച്ചുകിഴക്കേടം, ഷൈജു പാവുത്തിയേല്‍, സിജോ രണ്ടാനിക്കല്‍, ജിനു തെക്കേപ്പാട്ടം, ലിന്റോ പുല്ലു തൊട്ടിയില്‍, ഫിലിപ്പ് ആണ്ടാശ്ശേരില്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.ജില്ലയിലെ എല്ലാ ബ്ലഡ് ബാങ്കുകളിലും ജനമൈത്രി പോലീസിന്റെ നേതൃത്വത്തിലുള്ള പാലാ ബ്ലഡ് ഫോറം രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം പറഞ്ഞു .ബ്ലഡ് ഫോറവുമായി ചേര്‍ന്ന് ക്യാമ്പുകള്‍ നടത്തുവാന്‍ തയാറായിട്ടുള്ള സംഘടനകള്‍ക്കും വ്യക്തികള്‍ക്കും 9447043388 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Image may contain: 1 person, sitting
Image may contain: 1 person, sitting
Image may contain: one or more people and people sittingImage may contain: 1 person, sittingImage may contain: 1 person, sittingImage may contain: 1 person