എംജി സർവകലാശാലയുടെ ബിരുദ പരീക്ഷകളിൽ അഞ്ച് ഒന്നാം റാങ്കുകളടക്കം ദേവമാതാ കോളജ് ഇക്കുറി നേടിയത് 24 റാങ്കുകൾ. ബിഎ ഇക്കണോമിക്സ്, ബിഎ ട്രിപ്പിൾ മെയിൻ, ബിഎസ്സി ബോട്ടണി, ബിഎസ്സി സുവോളജി, ബികോം കംപ്യൂട്ടർ അപ്ലിക്കേഷൻ എന്നീ വിഷയങ്ങളിലാണ് ഒന്നാം റാങ്ക്. ബോട്ടണിയിലും ഫിസിക്സിലും രണ്ടാം റാങ്കുകളും ദേവമാതായ്ക്കാണ്.
ബിഎ ഇക്കണോമിക്സിൽ കോളജിലെ പി. അഞ്ജു രാജ്, ബിഎ ട്രിപ്പിൾ മെയിനിൽ എം.എ. പാർവതി, ബിഎസ്സി ബോട്ടണിയിൽ ശാന്തിനി പ്രദീപ്, ബിഎസ്സി സുവോളജിയിൽ കെ. ഫെയ്ബ ജിജിമോൻ, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷനിൽ സ്നേഹ ജോയി എന്നിവരാണ് ഒന്നാം റാങ്ക് നേടിയത്. ബിഎസ്സി ബോട്ടണിയിൽ വിദ്യ വേണുഗോപാലും ബിഎസ്സി ഫിസിക്സിൽ അഞ്ജലി തോമസും രണ്ടാം റാങ്ക് നേടി.
ബികോം കംപ്യൂട്ടർ ആപ്ലിക്കേഷനിൽ എസ്. നയന മൂന്നാം റാങ്കും ബി. അനുപമ നാലാം റാങ്കും നേടി. അലീന തങ്കച്ചനും ജിബി മാത്യുവും അഞ്ചാം റാങ്കുകാരാണ്. മെർലിൻ ഡാലി ഷാജി ആറാം റാങ്കും ജിസ്ന ടി. ബെന്നി എട്ടാം റാങ്കും നേടി. ബിഎ ട്രിപ്പിൾ മെയിൻ മൂന്നാം റാങ്ക് ദേവമാതായിലെ എയ്ഞ്ചൽ മരിയ ഡൊമിനിക്ക് നേടി. ബിഎ ട്രിപ്പിൾ മെയിനിൽ അന്ന സാജു അഞ്ചാം റാങ്കും അനുപ്രിയ ബാബു എട്ടാം റാങ്കും നേടി.
ബിഎസ്സി സുവോളജിയിൽ ആതിര രാജീവ് ആറാം റാങ്ക് നേടി. ബിഎസ്സി കെമിസ്ട്രിയിൽ അൻസു എലിസബത്ത് തങ്കച്ചൻ അഞ്ചാം റാങ്കും ബിഎസ്സി ഫിസിക്സിൽ ശില്പ ബേബി ഏഴാം റാങ്കും നേടി. ബിഎസ്സി മാത്തമാറ്റിക്സിൽ ഏഴാം റാങ്കിന് എസ്. ശ്രീലക്ഷ്മിയും എട്ടാം റാങ്കിന് ആർ. ദർശനയും ഒൻപതാം റാങ്കിന് അശ്വതി രാമചന്ദ്രനും അർഹരായി. സ്വാശ്രയവിഭാഗത്തിലുള്ള ബികോം മോഡൽ വണ് കോ-ഓപറേഷനിലെ ആറാം റാങ്ക് പി.കെ. അൻസുമോളും ബിഎ മലയാളത്തിൽ ട്രീസ ജോജിൻ പത്താം റാങ്കും നേടി. റാങ്കുകൾക്കൊപ്പം വിവിധ വിഷയങ്ങളിലായി നൂറോളം വിദ്യാർഥികൾ എ പ്ലസ് നേടി.
റാങ്ക് ജേതാക്കളെയും വിജയികളെയും കോളജ് മാനേജർ റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, പ്രിൻസിപ്പൽ ഡോ. ജോജോ കെ. ജോസഫ്, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയി മാത്യു കവളമ്മാക്കൽ, ബർസാർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അധ്യാപക, അനധ്യാപകർ, പിടിഎ എന്നിവർ അഭിനന്ദിച്ചു.