ദേവമാതാ കോളേജില്‍ അന്താരാഷ്ട്ര വെബിനാര്‍

Spread the love

ദേവമാതാ കോളേജ് രസതന്ത്ര ബിരുദാനന്തരബിരുദ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ‘ദുരന്ത നിവാരണം : സന്ധിയും പ്രതിസന്ധിയും’ എ വിഷയത്തില്‍ ആഗസ്റ്റ് 13 വ്യാഴാഴ്ച വൈകുരേം 5.30 മുതല്‍ അന്താരാഷ്ട്ര വെബിനാര്‍ സംഘടിപ്പിക്കുന്നു. പ്രളയവും കോവിഡും പ്രതിസന്ധിയിലാക്കിയ കേരളത്തിന്റെ സാമൂഹിക മണ്ഡലത്തെ നവീകരിക്കുകയും ദുരന്തങ്ങളെ നേരിടുതിനും അതിജീവിക്കുതിനും സജ്ജരാക്കുകയുമാണ് വെബിനാറിന്റെ ലക്ഷ്യം. ഐക്യരാഷ്ട്ര സംഘടനയുടെ ദുരന്ത നിവാരണ വിദഗ്ദ്ധന്‍ ഡോ. മുരളി തുമ്മാരുകുടിയാണ് വെബിനാര്‍ നയിക്കുത്. ഗൂഗിള്‍ മീറ്റ് പ്ലാറ്റ്‌ഫോമിലും കോളേജിന്റെ യൂ ട്യൂബ് ചാനലില്‍ തല്‍സമയവുമായാണ് വെബിനാര്‍ സംഘടിപ്പിക്കുത്. അദ്ധ്യാപകര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങി താല്‍പര്യമുളള ഏവര്‍ക്കും ഈ വെബിനാറില്‍ സൗജന്യമായി പങ്കെടുക്കാവുതാണ്. ദേവമാതാ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ജോജോ കെ. ജോസഫ്, കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. ടി. കെ. തോമസ്, അദ്ധ്യാപകരായ നീനുമോള്‍ കെ. കെ., അഞ്ജന പ്രകാശ്, രൂപേഷ് മൈക്കിള്‍, വിദ്യാര്‍ത്ഥി പ്രതിനിധി ഡെന്നീസ് മാത്യു തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കും.
വിശദവിവരങ്ങള്‍ക്ക് 8281262071 എ നമ്പറില്‍ ബന്ധപ്പെടുക.

ലൈവ് കാണാൻ ക്ലിക്ക് ചെയ്യുക https://youtube.com/watch?v=ZLE-C4VEpHQ