മൂന്നുനോമ്പ് തിരുനാൾ ആഘോഷങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

Spread the love
കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിലെ ചരിത്രപ്രസിദ്ധമായ മൂന്നുനോമ്പ് തിരുനാൾ 2021 ജനുവരി 25, 26, 27 തീയതികളിലാണ്. മൂന്നുനോമ്പ് തിരുനാളിനുള്ള ഒരുക്കങ്ങൾ തുടങ്ങി. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് നടത്താനാണ് ശ്രമം. തിരുകർമ്മങ്ങളുടെ ഓൺലൈൻ സംപ്രേക്ഷണം ഉണ്ടാകും. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തനങ്ങൾ ക്രോഡീകരിക്കും.
തിരുന്നാൾ ദിനങ്ങളിലെ ഓൺലൈനിൽ തത്സമയ സംപ്രേഷണം ചെയ്യും. തിരുന്നാൾ കമ്മിറ്റി രൂപീകരണ യോഗം നടത്തി. 25 കമ്മിറ്റികളാണ് രൂപീകരിച്ചത്. പള്ളി ട്രസ്റ്റിമാർ, യോഗപ്രതിനിധികൾ, പ്രൊമോഷൻ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ കമ്മിറ്റി അംഗങ്ങളാണ്.
പ്രസിദ്ധമായ കപ്പൽ പ്രദക്ഷിണവും പ്രദക്ഷിണത്തിലെ ആന അകമ്പടിയുമൊക്കെ കുറവിലങ്ങാട്ടെ തിരുനാളിന്റെ പ്രത്യേകതകളാണ്.