കോഴാ കപ്പേളയിൽ സ്ഥാനാർത്ഥികളുടെ സംഗമം

Spread the love
ക​​ടു​​ത്തു​​രു​​ത്തി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മു​​ന്ന​​ണി സ്ഥാ​​നാ​​ർ​​ത്ഥിക​​ൾ കോ​​ഴാ സെ​​ന്റ് ജോ​​സ​​ഫ്സ് ക​​പ്പേ​​ള​​യി​​ൽ സംഗമിച്ചു. മാ​​ർ യൗ​​സേഫ് പിതാവിന്റെ മ​​ര​​ണ​​ത്തി​​രു​​നാ​​ൾ ദി​​ന​​മാ​​യി​​രു​​ന്ന ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​മാ​​യി​​രു​​ന്നു യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർത്ഥി മോ​​ൻ​​സ് ജോ​​സ​​ഫും എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ത്ഥി സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജും ഇവിടെയെത്തിയത്. ഇ​​വ​​ർ​​ക്കു പി​​ന്നാ​​ലെ എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ത്ഥി ലി​​ജി​​ൻ ലാ​​ലും ക​​പ്പേ​​ള​​യി​​ലെ​​ത്തി. ക​​പ്പേ​​ള​​യി​​ൽ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​ന്റെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ന​​ട​​ന്ന ഇ​​ട​​വ​​ക​​യി​​ലെ കു​​ടും​​ബ വ​​ർ​​ഷാ​​ച​​ര​​ണ​​ത്തി​​ലും ന​​സ്ര​​ത്ത് തി​​രു​​ക്കു​​ടും​​ബ ഭ​​വ​​ന​​നി​​ർ​​മാ​​ണ പ​​ദ്ധ​​തി ഉ​​ദ്ഘാ​​ട​​ന​​ത്തി​​ലും സ്ഥാ​​നാ​​ർത്ഥി​​ക​​ൾ പ​​ങ്കെ​​ടു​​ത്തു. വോ​​ട്ട​​ർ​​മാ​​രെ നേ​​രി​​ൽ​​ക്ക​​ണ്ട് വോ​​ട്ട് അ​​ഭ്യ​​ർ​​ഥി​​ക്കാ​​നും മെത്രാനെയും വൈ​​ദി​​ക​​രെ​​യും ക​​ണ്ട് അ​​നു​​ഗ്ര​​ഹം​​തേ​​ടാ​​നും സ്ഥാ​​നാ​​ർ​​ത്ഥി​​ക​​ൾ സ​​മ​​യം ക​​ണ്ടെ​​ത്തി.
ആ​​ദ്യ​​മെ​​ത്തി​​യത് സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ് , തുടർന്ന് മോ​​ൻ​​സ് ജോ​​സ​​ഫും എ​​ത്തി​​. ഇ​​​രു​​വ​​രും പ്രാ​​ർത്ഥ​​ന​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ത്ത് മ​​ട​​ങ്ങാ​​നൊ​​രു​​ങ്ങ​​വേ​​യാ​​ണ് ലി​​ജി​​ൻ ലാ​​ൽ എ​​ത്തി​​യ​​ത്.