ഡൽഹിയിൽ ദൈവാലയം തകർത്തതിൽ പ്രതിഷേധിച്ച് കുറവിലങ്ങാട്ട് കത്തോലിക്കാ കോൺഗ്രസ് ധർണ്ണ നടത്തി

Spread the love

ഡൽഹി – ഫരീദാബാദ് സീറോ മലബാർ രൂപതയുടെ കീഴിൽ അ​ന്ധേ​രി​യ മോ​ഡി​ലു​ള്ള ലി​റ്റി​ൽ ഫ്ലവ​ർ ക​ത്തോ​ലി​ക്കാ കത്തോലിക്കാ ദേവാലയം തകർത്തതിൽ പ്രതിഷേധിച്ച് കത്തോലിക്കാ കോൺഗ്രസ് കുറവിലങ്ങാട് യൂണിറ്റ് പള്ളിക്കവലയിൽ പ്രതിഷേധ ധർണ്ണ നടത്തി.പത്ത് വർഷങ്ങളയി നാനൂറോളം ഇടവകാംഗങ്ങൾ തങ്ങളുടെ കണ്ണുനീരും, വേദനയും സമർപ്പിച്ച് പ്രാർത്ഥിച്ച ഇടവക ദേവാലയം തകർത്തെറിഞ്ഞ ഭരണകൂടം ഈ വിശ്വാസ സമൂഹത്തിന്റെ കണ്ണുനീരിന് വരുംനാളുകളിൽ വില നൽകേണ്ടി വരുമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത കത്തോലിക്കാ കോൺഗ്രസ് ഫൊറോന പ്രസിഡന്റ് ഡോ. നിധീഷ് മാത്യു നിധീരി പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ബ്രൈസ് ലൂക്കോസ്, ജനറൽ സെക്രട്ടറി റെജി പടിഞ്ഞാറേട്ട്, വൈസ് പ്രസിഡന്റ് വിൽസൺ കാനാട്ട്, എന്നിവർ ധർണാ സമരത്തിൽ സംസാരിച്ചു. ജോസുകുഞ്ഞ് കടവുംകണ്ടം, ജിമ്മി മുരിക്കോലി, ജോർജ് ഓരത്തേൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ധർണ്ണയിൽ പങ്കെടുത്ത എല്ലാവരും മുറിവേറ്റ വിശ്വാസ സമൂഹത്തിന് ആശ്വാസം ലഭിക്കുന്നതിനായി കൈകളിൽ മരക്കുരിശുകളുമേന്തി കരുണക്കൊന്ത ചൊല്ലി പ്രാർത്ഥിച്ചു.