തുടര്‍ച്ചയായി 9 -ാം തവണ കുറവിലങ്ങാട് ദേവമാതാ കോളേജ് എം ജി യൂണിവേഴ്‌സിറ്റി യോഗാ ചമ്പ്യാന്മാര്‍

Spread the love

കുറവിലങ്ങാട് ദേവമാതാ കോളേജിൽ വെച്ച് നടന്ന ഇന്റർ കോളേജിയേറ്റ് എംജി യൂണിവേഴ്സിറ്റി യോഗ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി ഒമ്പതാം തവണയും ദേവമാതാ കോളേജ് യോഗ ചാമ്പ്യന്മാരായി. യൂണിവേഴ്സിറ്റി ടീമിലേക്ക് ഡിബിൻ ഡോമിനിക്ക്, അമൽ സജി, പ്രശാന്ത് എം എച്ച്, ജോയൽ ജോസ്, അനന്തകൃഷ്ണൻ, ഡീലിന ജോസഫ് എന്നിവർ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ദേവമാതാ കോളേജ് പ്രിൻസിപ്പാൾ ഡോ സുനിൽ സി മാത്യു, വൈസ് പ്രിൻസിപ്പാൾ ഫാ ഡിനോയ് മാത്യു കവളമാക്കൽ, ബസാർ ഫാ.ജോയൽ പണ്ടാരപറമ്പിൽ എന്നിവർ വിജയികളെ അനുമോദിച്ചു. ഫിസിക്കൽ വിഭാഗം മേധാവി പ്രസീത മാത്യു, ക്യാപ്റ്റൻ സതീഷ് തോമസ്, ജോബിൻ ജോസ് എന്നിവരുടെ ശിക്ഷണത്തിലാണ് കോളേജിന് ഈ നേട്ടം കൈവരിക്കാനായത്.