എൻസിസി യൂണിറ്റ്, കുറവിലങ്ങാട് ജനമൈത്രി പോലീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കോവിഡ് ബോധവൽക്കരണം നടത്തി

Spread the love

കുറവിലങ്ങാട് ദേവമാതാ കോളജ് എൻസിസി യൂണിറ്റ്, കുറവിലങ്ങാട് ജനമൈത്രി പോലീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ എല്ലാ വ്യാപാരസ്ഥാപനങ്ങളും വഴിയോര കച്ചവടക്കാരിലും, കോവിഡ് ബോധവൽക്കരണം നടത്തി. ദേവമാതാ കോളേജിലെ എൻ സി സി ഓഫീസർ ക്യാപ്റ്റൻ സതീഷ് തോമസിന്റെ നേതൃത്വത്തിൽ ഇരുപതോളം എൻ സി സി കേഡറ്റുകൾ അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞ് കുറവിലങ്ങാട് ഉള്ള വിവിധമേഖലകളിലെ 295 കടകളിൽ കടന്നുചെന്ന് ബോധവൽക്കരണം നൽകി. കടകളിൽ പാലിക്കേണ്ട പ്രോട്ടോകോളിന്റെ പ്രാധാന്യത്തെക്കുറിച്ച് എൻസിസി കേഡറ്റുകൾ കടയുടെമകളെയും കടയിലെ ജീവനക്കാരെയും കസ്റ്റമേഴ്സിനെയും ബോധവൽക്കരണം നടത്തി. 💥കടയിൽ ഒരേസമയം അഞ്ച് പേരിൽ താഴെ മാത്രം പ്രവേശിക്കുക, 💥സാമൂഹിക അകലം പാലിക്കുക.💥ഇടവിട്ട് സാനിറ്റൈസർ ഉപയോഗിക്കുക,💥മൂക്കും വായും മുഴുവനായും മൂടുന്ന രീതിയിൽ മാസ്ക് ധരിക്കുക, 💥ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും ടിഷ്യൂ പേപ്പർ ഉപയോഗിച്ച് പൂർണ്ണമായും പൊത്തുക,💥ഇടയ്ക്കിടയ്ക്ക് കൈകൾ ഉപയോഗിച്ച് കണ്ണുകളിലും മുഖത്തും സ്പർശിക്കാതെ ഇരിക്കുക, 💥അത്യാവശ്യത്തിനു മാത്രം വീടിന് പുറത്തിറങ്ങുക, 💥അനാവശ്യ ഷോപ്പിംഗ് ഒഴിവാക്കുക, തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് ഉൽബോധിപ്പിച്ചു.ബോധവൽക്കരണ പരിപാടി സി ർ ഓ, എസ് ഐ മനോജ് കുമാർ സി സ്, ഉദ്ഘാടനം ചെയ്തു. ദേവമാതാ കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ സുനിൽ സി മാത്യു എൻ സി സി ഓഫീസർ ക്യാപ്റ്റൻ സതീഷ് തോമസ് ബീറ്റ് ഓഫീസർ രാജേഷ് പി ർ കേഡറ്റ് അനുരാജ് കെ ആർ എന്നിവർ ബോധവൽക്കരണ പരിപാടിക്ക് നേതൃത്വം നൽകി.ഫോട്ടോ അടിക്കുറിപ്പ് ;കോവിഡ് 19 നിയന്ത്രണത്തിന് ഭാഗമായി കുറവിലങ്ങാട് ദേവമാതാ കോളേജ് എൻസിസി യൂണിറ്റും കുറവിലങ്ങാട് ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി സി ർ ഓ, സ് ഐ മനോജ് കുമാർ സി സ്, ഉദ്ഘാടനം ചെയ്യുന്നു. ദേവമാതാ കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ സുനിൽ സി മാത്യു, എൻ സി സി ഓഫീസർ ക്യാപ്റ്റൻ സതീഷ് തോമസ്, ബീറ്റ് ഓഫീസർ രാജേഷ് പി ർ, കേഡറ്റ് അനുരാജ് കെ ർ എന്നിവർ സമീപം