എക്സ് സർവീസസ് ലീഗ് സ്വാതന്ത്ര്യദിനാഘോഷം നടത്തി

Spread the love

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എക്സ് സർവീസസ് ലീഗ് കുറവിലങ്ങാട് യൂണിറ്റ് അംഗങ്ങൾ കുറവിലങ്ങാട് ബസ്സ് സ്റ്റാന്റിൽ സ്ഥാപിച്ചിട്ടുള്ള, യുദ്ധസ്മാരകത്തിന് മുമ്പിലുള്ള കൊടിമരത്തിൽ യൂണിറ്റ് പ്രസിഡന്റ് ക്യാപ്റ്റൻ റ്റി ജെ നോബർട്ട് ദേശീയപതാക ഉയർത്തി.യൂണിറ്റ് രക്ഷാധികാരി ക്യാപ്റ്റൻ പി.ജെ പൈലോ റീത്ത് സമർപ്പിച്ചു. ദേവമാതാ കോളേജ് എൻസിസി ഓഫീസർ ക്യാപ്റ്റൻ സതീഷ് തോമസിനോടൊപ്പം എൻസിസി കേഡറ്റ്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.