എറണാകുളത്ത് നടന്ന സംസ്ഥാന സബ്ജൂണിയർ നെറ്റ്ബോളിൽ കുറവിലങ്ങാട് സെന്റ് മേരീസ് ചാന്പ്യന്മാരായി. വിജയികൾക്കും പരിശീലകർക്കും വിദ്യാലയത്തിൽ ഉജ്വല സ്വീകരണം നൽകി. പഞ്ചായത്തും സ്കൂൾ മാനേജ്മെന്റും പിടിഎയും ചേർന്നാണ് സ്വീകരണമൊരുക്കിയത്.
സ്കൂളിലെ ആറ് വിദ്യാർഥികൾക്ക് സംസ്ഥാന നെറ്റ്ബോളിൽ സ്വർണമെഡൽ നേടാനായി. റ്റോമോൻ ടോമി, രാഹുൽ കെ. സുകുമാരൻ, അനന്ദു ഷിജു, ജിസ് മാത്യു, നിഖിൽ ബിജു, ബിനു മുരളി എന്നിവരാണ് മെഡൽ ജേതാക്കളായത്. ഇവരിൽ റ്റോമോൻ ടോമി സംസ്ഥാനത്തെ മികച്ച കളിക്കാരനായും തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ നെറ്റ്ബോൾ ക്യാന്പിലേക്ക് റ്റോമോൻ ടോമി, രാഹുൽ കെ. സുകുമാരൻ, അനന്ദു ഷിജി എന്നിവർക്ക് സെലക്ഷനും ലഭിച്ചു. സംസ്ഥാന ജൂണിയർ നീന്തൽ മത്സരത്തിൽ ഫ്രീ സ്റ്റൈൽ വിഭാഗത്തിൽ ജോതാവായ കാർത്തിക് പി. നന്പൂതിരിക്കും സ്വീകരണം നൽകി.
പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ, പഞ്ചായത്തംഗം പി.എൻ. മോഹനൻ, പിടിഎ പ്രസിഡന്റ് ബേബി തൊണ്ടാംകുഴി, ഹെഡ്മാസ്റ്റർ ജോർജുകുട്ടി ജേക്കബ്, നെറ്റ്ബോൾ ഭാരവാഹികളായ ലഫ്. സതീഷ് തോമസ്, സുനിൻ തോമസ്, ജിതിൻ മാത്യു, അലൻ മാത്യു, ജോബിൻ ജോസഫ്, ബിൻസി കെ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.