പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിലൂടെ വിശ്വാസ സമൂഹത്തിന് സ്വന്തമായ അത്ഭുത ഉറവയിൽ നിന്ന് ജലംശേഖരിക്കാൻ പ്രത്യേക കുപ്പികൾ. കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുസ്വരൂപത്തിന്റെ മാതൃകയിലുള്ള കുപ്പികളാണ് ഒരുക്കിയിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിൽ കണ്വൻഷനെത്തിയവർ വലിയ ആദരവോടും ആവേശത്തോടുമാണ് കുപ്പിയിൽ അത്ഭുത ഉറവയിലെ വെള്ളം ശേഖരിച്ച് മടങ്ങിയത്.
മേജർ ആർക്കിഎപ്പിസ്കോപ്പൽ അർക്കദിയാക്കോൻ തീർഥാടന ദേവാലയ പദവിയിലേക്ക് ഉയർത്തിയതോടെ മുത്തിയമ്മ തിരി എന്നപേരിൽ വെഞ്ചരിച്ച പ്രത്യേക തിരി നൽകുന്നുണ്ട്.