എട്ടുനോന്പാചരണത്തിന്റെ ഏഴാംദിനമായ ഇന്ന് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന പള്ളിയിൽ ഇന്ന് കർഷകദിനാചരണം നടക്കും. കർഷകർ തങ്ങളുടെ വിളവിന്റെ ഒരംശം പണമായോ ഉത്പന്നങ്ങളായോ മുത്തിയമ്മയുടെ സന്നിധിയിൽ സമർപ്പിക്കും. കാർഷിക വിഭവങ്ങൾ സ്വീകരിക്കാനായി പ്രത്യേക കൗണ്ടർ പ്രവർത്തിക്കുന്നുണ്ട്. കാർഷികവിഭവങ്ങൾ പിന്നീട് ലേലം ചെയ്ത് നൽകും. കാർഷിക ഉത്പന്നങ്ങൾക്കൊപ്പം വരുമാനത്തിന്റെ ഒരു പങ്ക് നൽകുന്ന പതിവുമുണ്ട്.
കർഷകദിനത്തോടൊപ്പം ഇന്ന് കൃതജ്ഞതാർപ്പണവും നടത്തും. ജീവിതത്തിൽ പ്രത്യേകിച്ച് കഴിഞ്ഞ ഒരു വർഷം ലഭിച്ച ദൈവാനുഗ്രഹങ്ങൾക്ക് നന്ദി ചൊല്ലി ആയിരങ്ങൾ ഒത്തുചേരും.
ഇന്ന് അഞ്ചിന് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാന അർപ്പിക്കും. നാളെ 9.30ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകും. 11 ന് മേരിനാമധാരി സംഗമം. തുടർന്ന് നോന്പുവീടൽ സ്നേഹവിരുന്നും നടക്കും.