കുറവിലങ്ങാട് ദേവമാതാ കോളേജ് എൻസിസി യൂണിറ്റും അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് അരലക്ഷം മാസ്കുകൾ നിർമ്മിച്ചു സൗജന്യമായി വിതരണം ചെയ്യും. പൊതുഇടങ്ങൾ, വീടുകൾ, ഹോട്ട്സ്പോട്ട്കൾതുടങ്ങിയ സ്ഥലങ്ങളിൽ മാസ്കുകൾ മൂന്നുഘട്ടമായി വിതരണം ചെയ്യും.
മാസ്കുകളുടെ വിതരണോദ്ഘാടനം കുറവിലങ്ങാട് പള്ളി മുൻവികാരിയും ഇപ്പോൾ പാലാ രൂപതയുടെ വികാരി ജനറാളും അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ രക്ഷാധികാരിയുമായ മോൺ. ജോസഫ് മലേപ്പറമ്പിൽ, 17കേരള ബെറ്റാലിയൻ പാലായുടെ കമാൻഡിംഗ് ഓഫീസർ കേണൽ ജോസ് കുര്യൻ എന്നിവർ ചേർന്നു നിർവഹിച്ചു. കുറവിലങ്ങാട് എസ്എച്ച്ഒ കെ.ജെ. തോമസ് ഏറ്റുവാങ്ങി.
ക്യാപ്റ്റൻ സതീഷ് തോമസ്, ട്രസ്റ്റ് ഭാരവാഹികളായ ഡൊമിനിക് വർഗീസ് ചൂരക്കുളം, സിബി മറ്റുപിള്ളിൽ, ജോസ് തെക്കേടം, ജോണ്സണ് ഊന്നുകല്ലുംതൊട്ടി, ലിജോ മുക്കത്ത്, എൻസിസി കേഡറ്റുകൾ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.
ആദ്യഘട്ടത്തിൽ പോലീസ് സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ്, വിവിധ സർക്കാർ ഓഫീസുകൾ, താലൂക്ക് ആശുപത്രി, കമ്മ്യൂണിറ്റി കിച്ചൺ എന്നിവിടങ്ങളിൽ മാസ്ക് വിതരണം ചെയ്തു. രണ്ടാം ഘട്ടത്തിൽ പഞ്ചായത്തിലെ എല്ലാ വീടുകളിലും മാസ്ക് എത്തിച്ചുനൽകും . മൂന്നാം ഘട്ടത്തിൽ കുറവിലങ്ങാട്ടുനിന്നും ഇൻഡ്യയുടെ വിവിധി പ്രദേശങ്ങളിൽ വിതരണത്തിനായി എത്തിക്കും.