കുറവിലങ്ങാട് ദേവമാതാ കോളജില്‍ രണ്ടു പുതിയ കോഴ്സുകള്‍ അനുവദിച്ചു. സാമ്പത്തിക ശാസ്ത്ര വിഭാഗത്തില്‍ ബിരുദാനാന്തരബിരുദ തലത്തില്‍ പുതിയതലമുറ കോഴ്സായ ഇക്കണോമെട്രിക്സും, കൊമേഴ്സ് വിഭാഗത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ പ്രഫഷണല്‍ അക്കൗണ്ടിംഗ് ആന്‍ഡ് ടാക്സേഷന്‍ എന്ന കോഴ്സുമാണ് പുതിയതായി അനുവദിച്ചിരിക്കുന്നത്.
കേരളത്തിലെ വിവിധ സര്‍ക്കാർ, എയ്ഡഡ് കോളജുകളിലും സര്‍വകലാശാലകളിലും ഈ അധ്യയന വര്‍ഷം പുതിയതായി അനുവദിച്ചിരിക്കുന്ന 197 കോഴ്സുകളുടെ ഗണത്തിലാണ് എയ്ഡഡ് കോഴ്സായ എംഎ ഇക്കണോമെട്രിക്സ് കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന് ലഭ്യമായിരിക്കുന്നത്. ഈ അധ്യയന വര്‍ഷം തന്നെ ക്ലാസുകള്‍ തുടങ്ങുന്ന ബിരുദാനന്തരബിരുദ കോഴ്സിലേക്കുള്ള പ്രവേശനം മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കും.
യുജിസി – എൻഎസ്ക്യൂഎഫ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സായ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ പ്രഫഷണല്‍ അക്കൗണ്ടിംഗ് ആന്‍ഡ് ടാക്സേഷന്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ളതാണ്. സ്വാശ്രയ വിഭാഗത്തില്‍ നടത്തപ്പെടുന്ന കോഴ്സില്‍ ഈ അധ്യയന വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കും. ബികോം, ബിബിഎ, ബിബിഎം, ബിവോക് (കൊമേഴ്സ്) എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.devamatha.ac.in എന്ന കോളജ് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഫോൺ: 9961933889.