ജയിൽ നേരിട്ടറിയാൻ കുറവിലങ്ങാട്ടെ മിഷൻ ലീഗ് അംഗങ്ങൾ ജയിൽ സന്ദർശിച്ചു. കേട്ടറിഞ്ഞിട്ടുള്ള ജയിലിന്റെ പ്രവർത്തനങ്ങൾ നേരിട്ടറിയാനാണ് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ സണ്‍ഡേ സ്കൂളിലെ മിഷൻ ലീഗ് അംഗങ്ങളായ കുഞ്ഞുമിഷനറിമാർ പാലാ സബ് ജയിൽ സന്ദർശിച്ചത്. ഇതോടെ മിഷൻ ലീഗിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്കു തുടക്കവുമായി.
പാലാ രൂപത ജയിൽ മിനിസ്ട്രി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഫാ. മാത്യു പുതിയിടം, സണ്‍ഡേ സ്കൂൾ ഡയറക്ടർ ഫാ. തോമസ് കുറ്റിക്കാട്ട്, ഹെഡ്മാസ്റ്റർ ബോബിച്ചൻ നീധീരി, സിഎംഎൽ പ്രസിഡന്റ് സിറിൾ കൊച്ചുമാങ്കൂട്ടം, സിജോ രണ്ടാനി, സിസ്റ്റർ ജെൻസി, സിസ്റ്റർ ലിസ്മരിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
സന്ദർശനത്തിൽ പങ്കെടുത്ത കുട്ടികളുടെ കലാപരിപാടികൾ ജയിലിലെ അന്തേവാസികൾക്ക് മാനസിക ഉല്ലാസത്തിന് വഴിതെളിച്ചു. ജയിൽ അധികൃതരും അന്തേവാസികളുമായി കുട്ടികൾ ആശയവിനിമയവും നടത്തി. ജയിലിലെ പുതിയ സൗണ്ട് സിസ്റ്റത്തിന്റെ ഉദ്ഘാടനത്തിലും മിഷൽ ലീഗ് അംഗങ്ങൾ പങ്കാളികളായി.