കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുന്നാൾ 2019 ഫെബ്രുവരി 11,12,13 തീയതികളിലാണ്. തിരുന്നാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം പാലാ ആർഡിഒ വിളിച്ചുചേർത്തിട്ടുള്ളതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. ഡിസംബർ 21ന് വെള്ളിയാഴ്ച്ച 3.00ന് പള്ളിമേടയിലുള്ള യോഗശാലയിലാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്.
ലക്ഷക്കണക്കിനുള്ള തീർത്ഥാടകർ എത്തുന്ന തിരുനാളെന്ന നിലയിൽ സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഒരുക്കങ്ങൾ ക്രമീകരിക്കുന്നതിനായാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്.
പോലീസ്, കെഎസ്ആർടിസി, ഫയർഫോഴ്സ്, എക്സൈസ്, മോട്ടോർ വാഹനവകുപ്പ്, പൊതുമരാമത്ത്, കെഎസ്ടിപി, ആരോഗ്യവകുപ്പ്, കെഎസ്ഇബി, അളവുകളും തൂക്കങ്ങളും, തൊഴിൽ, മൃഗസംരക്ഷണം എന്നിങ്ങനെയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. മോൻസ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികളും പങ്കെടുക്കും. ഉദ്യോഗസ്ഥതലത്തിലുള്ള പ്രവർത്തനങ്ങളുടെ വിലയിരുത്തലും തിരുനാളിന് മുന്നോടിയായി നടക്കും