ജലപ്രളയത്തിൽ ഭവനങ്ങൾ വിട്ടുപേക്ഷിച്ച്, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങൾക്ക് ഒരു കൈത്താങ്ങ് സഹായവുമായി കുറവിലങ്ങാട്ടുനിന്നും യുവജനങ്ങൾ എത്തി. S.M.Y.M കുറവിലങ്ങാട് യൂണിറ്റ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കുമരകം അടുത്ത് അച്ചിനകം ദേവാലയത്തോടനുബന്ധിച്ചുള്ള ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയും, ആ പ്രദേശത്തുള്ള ഭവനങ്ങൾ വൃത്തിയാക്കുകയുംചെയ്തു. കൂടാതെ അച്ചിനകം ടൗൺ പ്രദേശങ്ങളും ലോഷനൊഴിച്ച് വൃത്തിയാക്കി ബ്ലീച്ചിങ് പൗഡർ തളിച്ചു. പ്രവർത്തകർ തയാറാക്കിയ 200 ലിറ്റർ ഫ്ലോർ വാഷും, സോപ്പ് പൊടിയും ക്യാമ്പിൽ വിതരണം ചെയ്തു.
ഉച്ചക്ക് ശേഷം നടന്ന ക്യാമ്പിലെ ഓണാഘോഷപരിപാടികളിലും അംഗങ്ങൾ പങ്കെടുത്തു. ക്യാമ്പിലെ അന്തേവാസികൾക്ക് എല്ലാവർക്കും ഓണസദ്യ വിളമ്പി നൽകി. യൂണിറ്റ് ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കൽ പ്രവർത്തങ്ങൾക്ക് നേതൃത്ത്വം നൽകി.