ജമ്മു കശ്മീരിലെ കട്ട്വയിൽ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതിനെതിരെയും, പെണ്‍കുട്ടികള്‍ക്കുനേരെ പൊതുവെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരേയും സിറോ മലബാർ യൂത്ത് മൂമെന്റ് (എസ്.എം.വൈ.എം) കുറവിലങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന .
എസ്.എം.വൈ.എം. കുറവിലങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇലുമിനെന്സെന്സ് 2018 എന്ന പേരില്‍ വനിതാ സംഗമം നടത്തി. കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ആര്‍ച്ച് ഡീക്കന്‍ തീര്‍ഥാടന ദേവാലയം ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു. മികച്ച വനിതയായി തിരഞ്ഞെടുത്ത ജോളി യുഗേഷ് പുളിക്കലിനെ പുരസ്കാരം നൽകി ആദരിച്ചു.
ദേവമാതാ കോളജ് മലയാളവിഭാഗം അധ്യാപിക പ്രഫ. ബ്രിന്‍സി ടോജോ ക്ലാസെടുത്തു. യൂണിറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് നെല്ലിക്കല്‍, ജോയിന്റ് ഡയറക്ടര്‍ സി. നോയല്‍ സി എം സി, എ യൂണിറ്റ് പ്രസിഡന്റ് ബോണി കെ ജോ, ബി യൂണിറ്റ് പ്രസിഡന്റ് ആഷ്മി മരിയ ജോ, രൂപത വൈസ് പ്രസിഡന്റ് ശീതള്‍ വെട്ടത്ത്, മാതൃവേദി യൂണിറ്റ് പ്രസിഡന്റ് ജോയിസ് ടോമി തൈപ്പറമ്പില്‍, യൂണിറ്റ് വൈസ് പ്രസിഡന്റ് ആന്‍ മരിയ, മേഖലാ കൗസിലര്‍ ഡെന്‍സി കൂറ്റാരപ്പള്ളില്‍ എിവര്‍ പ്രസംഗിച്ചു.