കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം തീർഥാടന ദേവാലയ പദവി പ്രഖ്യാപനവും നവീകരണത്തിന്റെ സ്മാരകമായി പുറത്തിറങ്ങുന്ന എമ്മേ ദലാഹയുടെ സ്പെഷ്യൽ പതിപ്പ് പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ പിതാവ് പ്രകാശനം ചെയ്തു. ഇടവകയുടെയും മരിയൻ പ്രത്യക്ഷീകരണത്തിന്റെയും ലേഖനങ്ങളും ബഹുവർണ ചിത്രങ്ങളും ഉൾക്കൊള്ളിച്ചാണ് സ്മരണിക തയാറാക്കിയിട്ടുള്ളത്.
സീറോ മലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ പദവി പ്രഖ്യാപനത്തോടനുബന്ധിച്ചു നൽകിയ സന്ദേശങ്ങൾ സ്മരണികയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
കൂനമ്മാക്കിൽ തോമാകത്തനാർ, റവ.ഡോ. ജയിംസ് പുലിയുറുമ്പിൽ, ഫാ. മാത്യു ആലപ്പാട്ട്മേടയിൽ എന്നിവരടക്കം വിവിധ ചരിത്രപണ്ഡിതർ കുറവിലങ്ങാടിന്റെ ചരിത്രവശങ്ങളെയും ആധ്യാത്മിക വളർച്ചയെയും വിലയിരുത്തി തയാറാക്കിയ ലേഖനങ്ങളും പദവി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ഡിക്രിയും ബന്ധപ്പെട്ട പത്രവാർത്തകളും സ്മരണികയിൽനിന്ന് വായിച്ചറിയാം…
ആദ്യ കോപ്പി നസ്രത്ത്ഹിൽ സെന്റ് വിൻസെന്റ് ആശ്രമം സുപ്പീരിയർ ഫാ. ജോസഫ് താളനാനി ഏറ്റുവാങ്ങി. വികാരി റവ.ഡോ. ജോസഫ് തടത്തിൽ, സീനിയർ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവർ പ്രസംഗിച്ചു.