പെണ്കുട്ടികൾക്കും വിദ്യാഭ്യാസമെന്ന ലക്ഷ്യത്തിൽ തുടക്കമിട്ട എത്തിനിൽക്കുന്നു. മർത്ത്മറിയം ഫൊറോന പള്ളിയുടെ ഉടമസ്ഥതയിൽ 1919 മേയ് 15ന് ആരംഭിച്ച സെന്റ് മേരീസ് ഗേൾസ് എൽപി സ്കൂളാണ് ലക്ഷക്കണക്കായ വിദ്യാർത്ഥിനികൾക്ക് അക്ഷരവെളിച്ചം പകർന്ന് നൂറ്റാണ്ടിന്റെ നിറവിലെത്തിയത്.
മർത്ത്മറിയം ഫൊറോന പള്ളി വികാരിയായിരുന്ന ഫാ. തോമസ് പുരയ്ക്കലിന്റെ ശ്രമഫലമായി ആദ്യപെണ്പള്ളിക്കൂടത്തിന് ആരംഭമായത്. ഒന്നും രണ്ടും ക്ലാസുകളോടെയായിരുന്നു തുടക്കം. കർമലീത്താ സന്യാസിനിമാരായിരുന്ന സിസ്റ്റർ അർക്കാഞ്ചല, സിസ്റ്റർ എവുപ്രാസിയ എന്നിവരാണ് ആദ്യനാളുകളിൽ അറിവിന്റെ വാതായനം തുറന്നുനൽകിയത്. ആദ്യ രണ്ടു വർഷത്തിനുള്ളിൽ പൂർണ്ണ മിഡിൽ സ്കൂളായി സ്കൂൾ വളർന്നു വികസിച്ചു. 1928 ൽ മിഡിൽ സ്കൂളിനെ ഇംഗ്ലീഷ് മിഡിൽ സ്കൂളായി ഉയർത്തി. 1950 ൽ ഹൈസ്കൂളായി വളർന്നതോടെ എൽപി വിഭാഗം ഇപ്പോഴുള്ള കെട്ടിടത്തിലേക്കു പ്രവർത്തനം മാറ്റി പ്രവർത്തനം തുടങ്ങി.
നിലവിൽ റവ. ഡോ. ജോസഫ് തടത്തിൽ മാനേജരും സിസ്റ്റർ ലിസ മാത്യു ഹെഡ്മിസ്ട്രസുമായുള്ള എൽപി സ്കൂൾ ജില്ലയിൽതന്നെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിലാണ്. മൂന്നുറോളം വിദ്യാർഥികൾ നാലു ക്ലാസുകളിലായി ഇവിടെ വിദ്യ അഭ്യസിക്കുന്നു. പ്രവർത്തന മികവിനുള്ള ഒട്ടേറെ അംഗീകാരങ്ങൾ ഈ സ്കൂളിനെ തേടിയെത്തിയിട്ടുണ്ട്. ആദ്യ വിദ്യാർത്ഥികളുടെ മൂന്നാംതലമുറയാണ് ഇപ്പോൾ ഈ വിദ്യാലയത്തിന്റെ പടികയറിയെത്തുന്നത്.
ശതാബ്ദി ആഘോഷങ്ങൾ സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിന്റെ ശതോത്തര രജത ജൂബിലിക്കൊപ്പം ജനുവരി 26 നു നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.