പിതൃവേദി പാലാ രൂപത സമ്മേളനം ഡിസംബർ 16നു (അടുത്ത ശനിയാഴ്ച) കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളി പാരീഷ്ഹാളിൽ നടക്കും. 2017ലെ വാർഷികം, 2018 ലെ പ്രവർത്തന ഉദ്ഘാടനം, കർമ്മരേഖ പ്രകാശനം, മികച്ച യൂണിറ്റുകളെ ആദരിക്കൽ, രൂപതതലത്തിലെ മികച്ച യൂണിറ്റുകൾക്ക് അവാർഡ് ദാനം, സെമിനാർ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
മാർ ജോസഫ് പള്ളിക്കാപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. വികാരി ജനറാൾ മോൺ. ജോസഫ് കുഴിഞ്ഞാലിൽ അനുഗ്രഹപ്രഭാഷണവും പിതൃവേദി രൂപത ഡയറക്ടർ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് ആമുഖ പ്രഭാഷണവും മർത്ത്മറിയം മറിയം ഫൊറോന വികാരി റവ. ഡോ. ജോസഫ് തടത്തിൽ മുഖ്യപ്രഭാഷണവും നടത്തും. ഡോ. ടി.സി. തങ്കച്ചൻ സെമിനാർ നയിക്കും.