പി​തൃ​വേ​ദി പാ​ലാ രൂ​പ​ത സ​മ്മേ​ള​നം ഡിസംബർ 16നു

Spread the love

പി​തൃ​വേ​ദി പാ​ലാ രൂ​പ​ത സ​മ്മേ​ള​നം ഡിസംബർ 16നു (അടുത്ത ശനിയാഴ്ച) ​കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​ പാരീഷ്ഹാളിൽ നടക്കും. 2017ലെ ​വാ​ർ​ഷി​കം, 2018 ലെ ​പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം, ക​ർ​മ്മ​രേ​ഖ പ്ര​കാ​ശ​നം, മി​ക​ച്ച യൂ​ണി​റ്റു​ക​ളെ ആ​ദ​രി​ക്ക​ൽ, രൂപ​ത​ത​ല​ത്തി​ലെ മി​ക​ച്ച യൂ​ണി​റ്റു​ക​ൾ​ക്ക് അ​വാ​ർ​ഡ് ദാ​നം, സെ​മി​നാ​ർ എ​ന്നി​വ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.

മാർ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​മ്പിൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും പി​തൃ​വേ​ദി രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ.​ഡോ. സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത് ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും മ​ർ​ത്ത്മ​റി​യം മ​റി​യം ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. ഡോ. ​ടി.​സി. ത​ങ്ക​ച്ച​ൻ സെ​മി​നാ​ർ ന​യി​ക്കും.