മുടിദാനവും കാൻസർ ബോധവൽക്കരണ ക്ലാസും നടത്തി

Spread the love

കുറവിലങ്ങാട് ദേവമാതാ കോളേജ് എൻസിസിയും വിമൻസ് ഫോറവും ചേർന്ന് മുടിദാനവും കാൻസർ ബോധവൽക്കരണ ക്ലാസും നടത്തി. ദേവമാതാ കോളേജ് മാനേജർ റവ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. എൻസിസി കോട്ടയം ഗ്രൂപ് ഡപ്യൂട്ടി കമാൻഡർ കേണൽ സജോ സെബാസ്ട്യൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ എക്സൈസ് ഡപ്യൂട്ടി കമ്മീഷ്ണർ സുരേഷ് റിച്ചാർഡ് ക്ലാസെടുത്തു.

പ്രിൻസിപ്പൽ ഡോ. ഫിലിഫ് ജോൺ, ലഫ്റ്റനെന്റ് സതീശ് തോമസ്, വിമൻസ് ഫോറം കൺവീനർ ഡോ. ബ്രിൻസി മാത്യു, ദേവമാതാ കോളേജ് യൂണിയൻ ചെയർമാൻ ജോൺ കെ സേവ്യർ എന്നിവർ പ്രസംഗിച്ചു.

മുടിദാനം നടത്തിയ 25 വിദ്യാർത്ഥിനികൾക്ക് സർഗ്ഗക്ഷേത്ര കൾച്ചറൽ & ചാരിറ്റബിൾ സെന്റർ ഏർപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.