അനേകായിരങ്ങൾക്ക് വിദ്യാഭ്യാസത്തിന്റെ ചവിട്ടുപടികൾ താണ്ടുന്നതിനും അവിടെനിന്നും വിവിധ കർമ്മ മണ്ഡലങ്ങളിലേക്ക് പടവുകൾ കടന്ന് ഉന്നതശ്രേണികളിൽ എത്തുന്നതിനും സഹായിച്ച സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ശതോത്തര രജത ജൂബിലിയും, ആദ്യാക്ഷരങ്ങൾ പകർന്നുനൽകി വിദ്യാഭ്യാസത്തിൽ പിച്ചവെയ്ക്കുന്നതിനും സഹായിച്ച പെൺള്ളിക്കൂടം സെന്റ് മേരീസ് ഗേൾസ് എൽപി സ്കൂളിന്റെ
കേരളാ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആഘോഷങ്ങൾക്ക് തിരിതെളിച്ചു.. കുറവിലങ്ങാട് പള്ളിയുടെ പാരിഷ്ഹാളിലാണ് ആഘോഷങ്ങൾക്ക് തിരശീല ഉയർന്നത്. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. സമ്മേളനം പൂർവ്വവിദ്യാർത്ഥികൂടിയായ മുൻമന്ത്രി കെ.എം. മാണി എംഎൽഎ ഉദ്ഘാടനം ചെയ്തു.. ജോസ് കെ. മാണി എംപി ജൂബിലി സന്ദേശം നൽകി. മാനേജർ റവ.ഡോ. ജോസഫ് തടത്തിൽ ആമുഖപ്രഭാഷണവും മോൻസ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി പ്രഭാഷണവും കോർപറേറ്റ് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം അനുഗ്രഹപ്രഭാഷണവും നടത്തി. നിരവധി വിശിഷ്ട വ്യക്തികൾ സമ്മേളനത്തിന് എത്തി ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു.
സമ്മേളനാനന്തരം കുറവിലങ്ങാട് പള്ളിയുടെ മാനേജ്മെന്റിനു കീഴിലുള്ള വിവിധ പള്ളിക്കൂടങ്ങളുടെ നേതൃത്വത്തിൽ കലാപരിപാടികളും നടന്നു.