കുറവിലങ്ങാട് ദേവമാതാ കോളജ് പ്രിൻസിപ്പലായി ഡോ. ജോജോ കെ. ജോസഫ് ചുമതലയേറ്റു. കുട്ടിക്കാനം മരിയൻ കോളജ് വൈസ് പ്രിൻസിപ്പലും കൊമേഴ്സ് വിഭാഗം മേധാവിയുമായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പലായിരുന്ന ഡോ. ഫിലിപ്പ് ജോണ് വിരമിച്ച ഒഴിവിലാണ് ഡോ. ജോജോ കെ. ജോസഫിന്റെ നിയമനം. എംജി സർവകലാശാല അംഗീകൃത ഗവേഷണ ഗൈഡും ഗ്രന്ഥകർത്താവുമായ ഡോ. ജോജോ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലാണ് അധ്യാപക ജീവിതത്തിന് തുടക്കമിട്ടത്. 1995 മുതൽ കുട്ടിക്കാനം മരിയൻ കോളജിൽ സേവനം തുടരുകയായിരുന്നു.
കേരളത്തിലെ വിവരസാങ്കേതികവിദ്യയുടെ പ്രശ്നങ്ങളും സാധ്യതകളും എന്ന വിഷയത്തിൽ ഗവേഷണം പൂർത്തീകരിച്ച ഡോ. ജോജോ ക്യാപിറ്റൽ മാർക്കറ്റ്, ഫിനാൻഷ്യൽ സർവീസ് എന്നീ വിഷയങ്ങളിൽ നാല് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. യുജിസിയുടെ പട്ടികയിലുള്ള ജേർണലുകളിൽ ഒട്ടേറെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി പൊടിമറ്റം കുളങ്ങര കുടുംബാംഗാണ് ഡോ. ജോജോ കെ. ജോസഫ്.
കെഎസ്ഇബി ഈരാറ്റുപേട്ട അസി. എൻജിനിയർ ബീനാമോൾ ജയിംസാണ് ഭാര്യ.