മധുരം പകർന്നും കളഭം ചാർത്തിയും ബലൂണുകൾ നൽകിയും കുറവിലങ്ങാട്ടെ സ്കൂളുകളിൽ നവാഗതർക്ക് സ്വീകരണം നൽകി. വീടുകളിൽ നിന്നും ആദ്യമായി സ്കൂളുകളിലെത്തിയ കുരുന്നുകൾക്ക് .
ശതാബ്ദി ആഘോഷത്തിന്റെ നിറവിൽ കുറവിലങ്ങാട് സെന്റ് മേരീസ് എൽപി സ്കൂളിന് പ്രവേശനോത്സവദിനത്തിൽതന്നെ ഗ്രാമപഞ്ചായത്തും കുട്ടികൾക്ക് സമ്മാനം നൽകി. സ്കൂൾ പ്രവേശനോത്സവത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം ബാലികാ സൗഹൃദ ശൗചാലയം ഉദ്ഘാടനം നടത്തി നിർവഹിച്ചു.
പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി പഞ്ചായത്ത് നിർമ്മിച്ച ബാലികാ സൗഹൃദ ശൗചാലയം വിദ്യാർത്ഥിനികൾക്കായി തുറന്നുനൽകി. 5.83 ലക്ഷം രൂപ പദ്ധതി വിഹിതം നൽകിയാണ് ബാലികാ സൗഹൃദ ശൗചാലയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
ബാലികാ സൗഹൃദ ശൗചാലയത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസാ മാത്യൂസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്സി റെജി, അംഗങ്ങളായ പി.എൻ. മോഹനൻ, ഷൈജു പാവുത്തിയേൽ, സോഫി സജി, ബൈജു പൊയ്യാനിയിൽ, സജി വട്ടമറ്റം, രമാ രാജു, പിടിഎ പ്രസിഡന്റ് ഡോ. ചാർലി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.