എസ്എംവൈഎം കുറവിലങ്ങാട് യൂണിറ്റ്, കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ മര്‍ത്ത്മറിയം തീര്‍ത്ഥാടന ദേവാലയ ഇടവകയിൽ, 2019 സെപ്റ്റംബർ ഒന്നിന് നടത്തുന്ന, നസ്രാണി കത്തോലിക്കാ മാഹസംഗമത്തിന്റ പ്രഘോഷണാർഥം നടത്തിയ അഖിലകേരളാ ‘പൈതൃകം 2018’ മാർഗം കളിയിലും ‘SAPIENTIAGE’ ക്വിസിലും .
സംസ്ഥാനത്തെതന്നെ പല മികച്ച ടീമുകളും മത്സരങ്ങളിൽ മാറ്റുരച്ചു. മാർഗം കളിയിൽ ഇരുപത്തഞ്ചോളം ടീമുകളും ക്വിസിൽ നൂറോളം ടീമുകളാണ് മത്സരിച്ചത്. മത്സരവിജയികൾക്ക് കാഷ് അവാർഡുകളും ട്രോഫിയും സമ്മാനിച്ചു.
മാർഗംകളിയിൽ ആതിഥേയരായ കുറവിലങ്ങാട് മർത്ത് മറിയം സണ്‍ഡേ സ്കൂൾ ഒന്നാംസ്ഥാനം നേടി. കല്ലറ സെന്റ് തോമസ് ഇടവക രണ്ടാം സ്ഥാനവും പുന്നത്തറ സെന്റ് തോമസ് പഴയ പള്ളി ഇടവക മൂന്നാംസ്ഥാനവും നേടി. വിജയികൾക്ക് ആർച്ച് പ്രീസ്റ്റ് റവ. ഡോ.ജോസഫ് തടത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
ക്വിസിൽ കുസാറ്റ് വിദ്യാർത്ഥികളായ റിഥിക്, ജിസ് സെബാസ്റ്റ്യൻ എന്നിവർ ഒന്നാംസ്ഥാനം നേടി. തിരുവന്തപുരം സ്വദേശികളായ ടിസണ്‍ സൈമണ്‍, രാഗേഷ് എന്നിവർ രണ്ടാംസ്ഥാനവും തൃശൂർ സ്വദേശികളായ ശാന്തകുമാർ, രഞ്ജിത് എന്നിവർ മൂന്നാംസ്ഥാനവും നേടി. വിജയികൾക്ക് സീനിയർ അസിസ്റ്റന്റ് വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ സമ്മാനങ്ങൾ നൽകി. ബിച്ചു സി. ഏബ്രാഹമായിരുന്നു ക്വിസ് മാസ്റ്റർ.
യൂണിറ്റ് ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കൽ, ജോയിന്റ് ഡയറക്ടർ സിസ്റ്റർ. നോയൽ, എസ്എംവൈഎം രൂപത പ്രസിഡന്റ് ആൽവിൻ ഞായർകുളം, യൂണിറ്റ് പ്രസിഡന്റുമാരായ ബോണി കെ. ജോണ്‍, ആഷ്മി മരിയ ജോണ്‍, ഡിബിൻ ഡൊമിനിക്, സംസ്ഥാന സമിതിയംഗം റിബിൻ അരഞ്ഞാണിയിൽ, ജിനു തെക്കേപ്പാട്ടത്തേൽ, ജിബിൻ ജോണ്‍, ഡെൻസി കൂറ്റാരപ്പിള്ളിൽ, സോണി ജോണി എന്നിവർ പ്രസംഗിച്ചു.