വിവിധ ടീമുകൾ സമ്മാനാർഹരായി

Spread the love

എ​സ്എം​വൈ​എം കുറവിലങ്ങാട് യൂ​ണി​റ്റ്, കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം തീര്‍ത്ഥാടന ദേവാലയ ഇടവകയിൽ, 2019 സെപ്റ്റംബർ ഒന്നിന് നടത്തുന്ന, നസ്രാണി കത്തോലിക്കാ മാ​ഹ​സം​ഗ​മ​ത്തി​ന്‍റ പ്ര​ഘോ​ഷ​ണാ​ർ​ഥം ന​ട​ത്തി​യ അ​ഖി​ല​കേ​ര​ളാ ‘പൈതൃകം 2018’ മാ​ർ​ഗം ക​ളി​യി​ലും ‘SAPIENTIAGE’ ക്വി​സി​ലും .

സം​സ്ഥാ​ന​ത്തെ​ത​ന്നെ പല മി​ക​ച്ച ടീ​മു​ക​ളും മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​ച്ചു. മാ​ർ​ഗം ക​ളി​യി​ൽ ഇരുപത്തഞ്ചോളം ടീമുകളും ക്വി​സി​ൽ നൂ​റോ​ളം ടീ​മു​ക​ളാ​ണ് മ​ത്സ​രി​ച്ച​ത്. മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​യും സ​മ്മാ​നി​ച്ചു.

മാ​ർ​ഗം​ക​ളി​യി​ൽ ആ​തി​ഥേ​യ​രാ​യ കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത് മ​റി​യം സ​ണ്‍​ഡേ സ്കൂ​ൾ ഒ​ന്നാം​സ്ഥാ​നം നേ​ടി. ക​ല്ല​റ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക ര​ണ്ടാം സ്ഥാ​ന​വും പു​ന്ന​ത്ത​റ സെ​ന്‍റ് തോ​മ​സ് പ​ഴ​യ പ​ള്ളി ഇ​ട​വ​ക മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. വി​ജ​യി​ക​ൾ​ക്ക് ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ. ഡോ.​ജോ​സ​ഫ് ത​ട​ത്തി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ക്വി​സി​ൽ കു​സാ​റ്റ് വി​ദ്യാ​ർ​ത്ഥി​ക​ളാ​യ റി​ഥി​ക്, ജി​സ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ ഒ​ന്നാം​സ്ഥാ​നം നേ​ടി. തി​രു​വ​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ടി​സ​ണ്‍ സൈ​മ​ണ്‍, രാ​ഗേ​ഷ് എ​ന്നി​വ​ർ ര​ണ്ടാം​സ്ഥാ​ന​വും തൃശൂർ സ്വദേശികളായ ശാ​ന്ത​കു​മാ​ർ, ര​ഞ്ജി​ത് എ​ന്നി​വ​ർ മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. വി​ജ​യി​ക​ൾ​ക്ക് സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ബി​ച്ചു സി. ​ഏ​ബ്രാ​ഹ​മാ​യി​രു​ന്നു ക്വി​സ് മാ​സ്റ്റ​ർ.

യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ. നോ​യ​ൽ, എ​സ്എം​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ആ​ൽ​വി​ൻ ഞാ​യ​ർ​കു​ളം, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബോ​ണി കെ. ​ജോ​ണ്‍, ആ​ഷ്മി മ​രി​യ ജോ​ണ്‍, ഡി​ബി​ൻ ഡൊ​മി​നി​ക്, സം​സ്ഥാ​ന സ​മി​തി​യം​ഗം റി​ബി​ൻ അ​ര​ഞ്ഞാ​ണി​യി​ൽ, ജി​നു തെ​ക്കേ​പ്പാ​ട്ട​ത്തേ​ൽ, ജി​ബി​ൻ ജോ​ണ്‍, ഡെ​ൻ​സി കൂ​റ്റാ​ര​പ്പി​ള്ളി​ൽ, സോ​ണി ജോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.