കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ഇടവകയിൽ കഴിഞ്ഞ രണ്ട് വർഷക്കാലം ഇടവകയിലെ കുടുംബക്കൂട്ടായ്മ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ യൂണിറ്റ്
ഭാരവാഹികളുടെ സമ്മേളനവും ക്രിസ്തുമസ് ആഘോഷവും ഡിസംബർ 23 നു ഞായറാഴ്ച നടന്നു. നിലവിലുള്ള ഭാരവാഹികളുടെ പ്രവർത്തന കാലാവധി സമാപനത്തോട് അനുബന്ധിച്ചായിരുന്നു സമ്മേളനം. ഇടവകയിലെ 81 കുടുംബകൂട്ടായ്മ യൂണിറ്റുകളിൽ നിന്നുള്ള അഞ്ഞൂറോളം ഭാരവാഹികൾ പങ്കെടുത്ത സമ്മേളനം ആർച്ച്പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു.
സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, കുടുംബകൂട്ടായ്മ ഡയറക്ടറും സഹവികാരിയുമായ ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, സഹവികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാണി കൊഴുപ്പൻകുറ്റി, കുടുംബകൂട്ടായ്മ ജനറൽ ലീഡർമാരായ ബിജു താന്നിയ്ക്കതറപ്പിൽ, ജനനറ്റ് ടോമി, സോണ്‍ ലീഡർമാരായ ഷൈജു പാവുത്തിയേൽ, ജിയോ കരികുളം, ഇമ്മാനുവൽ നിധീരി, സുനിൽ ഒഴുക്കനാക്കുഴി എന്നിവർ പ്രസംഗിച്ചു.