Blast’19 യുവജന സംഗമം നവംബർ 17 ന്

Spread the love

കുറവിലങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ യുവജനങ്ങളുടെ സംഗമം നടത്തുന്നു . 2019 നവംബർ 17 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് KCBC യൂത്ത് ഐക്കൺ പുരസ്‌കാര ജേതാവും,പ്രശസ്ത R.Jയും,ചലച്ചിത്രതാരവും , ഗ്രന്ഥകാരനും, മോട്ടിവേഷൻ സ്പീക്കറുമായ ശ്രീ. ജോസഫ് അന്നംക്കുട്ടി ജോസ് വിശിഷ്ടാതിഥിയായി എത്തുന്ന സംഗമം ഇടവകയിലെ യുവജങ്ങൾക്ക് പുത്തനുണർവേകുന്ന അനുഭവമായിരിക്കുമെന്ന് യൂണിറ്റ് ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കൽ പറഞ്ഞു. യുവജനസംഗമത്തിൽ ഇടവകയിലെ യുവജനങ്ങളുടെ കലാസന്ധ്യയും ഒരുക്കിയിട്ടുണ്ട്. ആർച്ച്പ്രീസ്റ്റ് വെരി റവ. ഡോ . ജോസഫ് തടത്തിലിന്റെ ആത്മീയ നിർദ്ദേശാനുസരണം വിവിധ പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ജോയിന്റ് ഡയറക്ടർ സി. ശാലോം CMC , A യൂണിറ്റ് പ്രസിഡന്റ് ഡിബിൻ വാഴപ്പറമ്പിൽ, B യൂണിറ്റ് പ്രസിഡന്റ് ആൻമേരി നായരുമലയിൽ, പ്രോഗ്രാം കൺവീനർ അഖിൽ കല്ലകത്ത് , ഡെൻസി കൂറ്റാരപ്പിള്ളിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.