പ​രി​ച​മു​ട്ടി​ൽ അ​ഞ്ചാം​ത​വ​ണ​യും കു​റ​വി​ല​ങ്ങാ​ട്

Spread the love

സ​ഹോ​ദ​ര​മ​ഹാ​ത്മ്യ​ത്തി​ന്‍റെ ക​രു​ത്തി​ൽ പാ​ലാ രൂ​പ​താ​ത​ല ക​ലോ​ത്സ​വ​ത്തി​ൽ പ​രി​ച​മു​ട്ടി​ന്‍റെ ക​പ്പ് അ​ഞ്ചാം​ത​വ​ണ​യും കു​റ​വി​ല​ങ്ങാ​ടി​ന്. പ​രി​ശീ​ല​ക​രും പ​ങ്കാ​ളി​ക​ളു​മാ​യി മൂ​ന്ന് സ​ഹോ​ദ​ര​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​ജ​യി​ക​ൾ​ക്കു സ​ഹോ​ദ​ര​മ​ഹാ​ത്മ്യ​വും വി​ള​ന്പി ന​ൽ​കാ​നാ​യി.
ക​ഴി​ഞ്ഞ​വ​ർ​ഷ​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ പ്ര​ധാ​ന പ​രി​ശീ​ല​ക​ന്‍റെ അ​ഭാ​വ​ത്തി​ൽ പ​രി​ശീ​ല​ക​വേ​ഷം കെ​ട്ടി​ച്ച ത​ന്ത്രം കൂ​ടി​യാ​ണ് വി​ജ​യ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

കോ​ഴാ ക​ണ്ണ​ന്താ​നം സാ​ജു-​അ​നി ദ​ന്പ​തി​ക​ളു​ടെ മൂ​ന്നു​ മ​ക്ക​ളാ​ണ് ടീ​മി​ൽ സാ​ന്നി​ധ്യ​ത്തി​ലൂ​ടെ ക​രു​ത്തേ​കി​യ​ത്. ക​ഴി​ഞ്ഞ​ വ​ർ​ഷ​ങ്ങ​ളി​ൽ കു​റ​വി​ല​ങ്ങാ​ട് ടീ​മി​ൽ അം​ഗ​മാ​യി​രു​ന്ന ജോ​ർ​ജ് സാ​ജു​വും സ​ഹോ​ദ​ര​ൻ അ​ല​ൻ സാ​ജു​വും ഇ​ക്കു​റി പ​രി​ശീ​ല​ക വേ​ഷ​ത്തി​ലാ​യി​രു​ന്നു. ഇ​വ​രു​ടെ സ​ഹോ​ദ​ര​ൻ അ​ൽ​ജോ സാ​ജു ടീ​മി​ലെ സ​ജീ​വ അം​ഗ​വു​മാ​യി​രു​ന്നു. ചെ​റു​പ്പ​ത്തി​ന്‍റെ ക​രു​ത്തും നി​ര​ന്ത​ര​പ​രി​ശീല​ന​വും പ്രോ​ത്സാ​ഹ​ന​വു​മാ​ണ് വി​ജ​യ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് സം​ഘാം​ഗ​ങ്ങ​ൾ പ​റ​യു​ന്നു.

സെ​ന്‍റ് മേ​രീ​സ് ബോ​യ്സ് എ​ൽ​പി സ്കൂ​ളി​ലെ സ്റ്റേ​ജി​ൽ മാ​സ​ങ്ങ​ളാ​യി ബെ​ന്നി കൊ​ച്ചു​കി​ഴ​ക്കേ​ട​ത്തി​ന്‍റെ സ​ജീ​വ​സാ​ന്നി​ധ്യ​ത്തി​ലും മ​ണ​ർ​കാ​ട് കു​ഞ്ഞ​പ്പ​ൻ ആ​ശാ​ന്‍റെ ശി​ക്ഷ​ണ​ത്തി​ലും ന​ട​ന്ന ക​ഠി​നാ​ധ്വാ​നം ഇ​ട​വ​ക​യ്ക്കും അ​ഭി​മാ​ന​മാ​യി. പ​രി​ച​മു​ട്ടി​നൊ​പ്പം മാ​ർ​ഗം​ക​ളി​യി​ലും റ​ന്പാ​ൻപാ​ട്ടി​ലും ഒ​ന്നാം​സ്ഥാ​നം കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​ൻ കു​റ​വി​ല​ങ്ങാ​ടി​ന്‍റെ മി​ടു​ക്ക​ർ​ക്ക് ക​ഴി​ഞ്ഞു.
വി​ജ​യി​ക​ളെ ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, സ​ണ്‍​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഹെ​ഡ്മാ​സ്റ്റ​ർ ബോ​ബി​ച്ച​ൻ നിധീരി എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.