കെസിഎസ്എൽ സംസ്ഥാന കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ താരമായത് ആറാം ക്ലാസുകാരി ലൂസി തോമസ്. ഉദ്ഘാടന പ്രസംഗത്തിനിടയിൽ അല്പനേരം വൈദ്യുതി പണിമുടക്കിയതോടെ വിദ്യാർഥികൾക്കു പാട്ടുപാടാമെന്ന് ഉദ്ഘാടന സന്ദേശം നൽകിക്കൊണ്ടിരുന്ന ഏബ്രഹാം മാർ ജൂലിയോസ്. ലൂസി ഈ അവസരം നന്നായി വിനിയോഗിച്ചതോടെ കൂട്ടുകാർ ഏറ്റുപാടി. ഉദ്ഘാടന സമയം ലൂസിയെ വേദിയിലേക്ക് വിളിച്ച് ആദ്യ തിരി തെളിക്കാനും ബിഷപ് നിർദേശിച്ചു. ലൂസി നിലവിളക്കിലേക്ക് നാളം പകരുന്പോൾ സമ്മേളന വേദിയായ മാർത്തോമ്മാ നസ്രാണി ഭവൻ കരഘോഷത്താൽ നിറഞ്ഞു.