വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സം​​ഘ​​ശ​​ക്തി​​യി​​ൽ തി​​ള​​ങ്ങി കെസിഎസ്എൽ കലോത്സവം

Spread the love

ക​​ത്തോ​​ലി​​ക്കാ വി​​ദ്യാ​​ർ​​ഥി സ​​ഖ്യ​​മാ​​യ കെ​​സി​​എ​​സ്എ​​ൽ സം​​സ്ഥാ​​ന ക​​ലോ​​ത്സ​​വ​​ത്തി​​ൽ തി​​ള​​ങ്ങി​​യ​​ത് വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സം​​ഘ​​ശ​​ക്തി. ഘോ​​ഷ​​യാ​​ത്ര​​യി​​ലും സ​​മ്മേ​​ള​​ന​​ത്തി​​ലും വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സാ​​ന്നി​​ധ്യ​​വും നേ​​തൃ​​ത്വ​​വും വ്യ​​ക്ത​​മാ​​യി​​രു​​ന്നു. ഒ​​രു നൂ​​റ്റാ​​ണ്ട് മു​​ൻ​​പ് കു​​റ​​വി​​ല​​ങ്ങാ​​ട്ടു​​കാ​​ര​​നാ​​യ സാ​​ന്പ​​ത്തി​​ക ഉ​​പ​​ദേ​​ഷ്ടാ​​വ് ഡോ. ​​പി.​​ജെ. തോ​​മ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഉ​​ട​​ലെ​​ടു​​ത്ത പ്ര​​സ്ഥാ​​ന​​ത്തി​​ന്‍റെ ക​​ലോ​​ത്സ​​വ​​ത്തി​​നാ​​ണ് കു​​റ​​വി​​ല​​ങ്ങാ​​ട് ആ​​തി​​ഥ്യ​​മ​​രു​​ളു​​ന്ന​​തെ​​ന്ന​​ത് വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ആ​​വേ​​ശം ഇ​​ര​​ട്ടി​​പ്പി​​ച്ചു. പ്ര​​സ്ഥാ​​ന​​ത്തി​​ന്‍റ ആ​​ദ്യ പ്ര​​സി​​ഡ​​ന്‍റ് കു​​റ​​വി​​ല​​ങ്ങാ​​ട്ടു​​കാ​​ര​​നാ​​യ ജോ​​ണ്‍ നി​​ധീ​​രി​​യാ​​ണെ​​ന്ന​​തും വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സ​​ന്തോ​​ഷം ഇ​​ര​​ട്ടി​​പ്പി​​ച്ചു. പാ​​ടി​​യും പ​​റ​​ഞ്ഞും കൂ​​ട്ടു​​കൂ​​ടി​​യും ന​​ട​​ന്ന് ക​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ ആ​​ദ്യ​​ദി​​നം കു​​റ​​വി​​ല​​ങ്ങാ​​ട്ടെ കു​​ട്ടി​​ക്കൂ​​ട്ടം ന​​ന്നേ ആ​​സ്വ​​ദി​​ച്ചു.
വി​​ശു​​ദ്ധ​​രു​​ടെ​​യും നേ​​താ​​ക്ക​​ളു​​ടെ​​യു​​മൊ​​ക്കെ വേ​​ഷ​​മ​​ണി​​ഞ്ഞാ​​ണ് വി​​ദ്യാ​​ർ​​ഥി​​ക്കൂ​​ട്ടം ഘോ​​ഷ​​യാ​​ത്ര​​യി​​ൽ പ​​ങ്കെ​​ടു​​ത്ത​​ത്. സാ​​രി​​യും ബ്ലൗ​​സു​​മൊ​​ക്കെ ഒ​​രേ നി​​റ​​ത്തി​​ല​​ണി​​ഞ്ഞ് മു​​തി​​ർ​​ന്ന​​വ​​ർ എ​​ത്തി​​യ​​പ്പോ​​ൾ കു​​രു​​ന്നു​​ക​​ൾ ഒ​​രേ നി​​റ​​ത്തി​​ൽ സം​​ഘ​​ശ​​ക്തി​​യ​​റി​​യി​​ച്ചു.
വി​​ളം​​ബ​​ര ഘോ​​ഷ​​യാ​​ത്ര ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്തു. സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​കു​​ര്യ​​ൻ ത​​ട​​ത്തി​​ൽ, രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​ർ​​ജ് വ​​ര​​കു​​കാ​​ലാ​​പ​​റ​​ന്പി​​ൽ, സം​​സ്ഥാ​​ന, രൂ​​പ​​ത ഭാ​​ര​​വാ​​ഹി​​ക​​ൾ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.