ദേവമാതാ കോളജിലെ നവീകരിച്ച ലാബുകൾ ആശീർവദിച്ചു സമർപ്പിച്ചു.

Spread the love

കുറവിലങ്ങാട് ദേവമാതാ കോളജിലെ നവീകരിച്ച ലാബുകൾ ആശീർവദിച്ചു സമർപ്പിച്ചു. ബിരുദാനന്തരവിഭാഗം ഭൗതികശാസ്ത്രം, രസതന്ത്രം ലാബുകളാണ് നവീകരിച്ചത്. ലാബുകളുടെ ആശീർവാദം കോളേജ് മാനേജർ ആർച്ച്പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ, ബർസാർ റവ. ഡോ. ജേക്കബ് പണ്ടാരപറമ്പിൽ, ഫാ. തോമസ് മലയിൽപുത്തൻപുര, ഫാ. ജോസഫ് അമ്പാട്ട്, ഫാ. മാത്യു പാലക്കാട്ടുകുന്നേൽ, ഫാ. തോമസ് കൊച്ചോടയ്ക്കൽ എന്നിവർ സഹകാർമികരായി. പ്രിൻസിപ്പൽ ഡോ. സുനിൽ സി.മാത്യുവും അധ്യാപക, അനധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.